ഗഗ്‌നം സ്റ്റൈലിനെ മറികടന്ന് ‘സീ യു എഗെയ്ന്‍’; ലോകത്തില്‍ ഏറ്റവുമധികം പേര്‍ കണ്ട വീഡിയോ ഇതാണ്

സൈയുടെ ഗഗ്‌നം സ്റ്റൈലിന്റെ റെക്കോര്‍ഡ് ഇനി സീ യു എഗെയിന് സ്വന്തം. ലോകത്തിലെ ഏറ്റവുമധികം ആളുകള്‍ കണ്ട യുട്യൂബ് വീഡിയോ ഇനി മുതല്‍ സീ യു എഗെയിന്‍.

അഞ്ച് വര്‍ഷമായി ആരും മറികടക്കാത്ത ഗഗ്‌നം സ്റ്റെലിന്റെ റെക്കോര്‍ഡാണ് തകര്‍ക്കപ്പെട്ടിരിക്കുന്നത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് എന്ന ഹോളിവുഡ് സിനിമാ തുടര്‍ച്ചയിലെ നായകന്മാരില്‍ ഒരാളായ പോള്‍ വാക്കറിനെ അനുസ്മരിച്ചുകൊണ്ടുള്ളതാണ് ‘സീ യു എഗെയ്ന്‍’ എന്ന ഗാനം.

2013 നവംബര്‍ 30ന് അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള വെലന്‍സിയയില്‍ ഉണ്ടായ കാറപകടത്തിലാണ് പോള്‍ കൊല്ലപ്പെട്ടത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7ലെ ക്ലോസിങ് ക്രെഡിറ്റിലെ ഗാനമാണ് ഇപ്പോള്‍ ലോകം കണ്ട ഏറ്റവും വലിയ യൂട്യൂബ് ഹിറ്റായി മാറിയിരിക്കുന്നത്. 289 കോടിയിലധികം ആളുകളാണ് യൂട്യൂബില്‍ ഈ ഗാനം കേട്ടത്. ഇരുനൂറ് കോടിയിലധികം ആളുകളാണ് ഗഗ്‌നം സ്റ്റൈല്‍ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here