
ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തിയ സമരം ആശുപത്രി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചെങ്കിലും നഴ്‌സുമാരുടെ ആവശ്യങ്ങളെ പരമാവധി തടയാനാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ നീക്കം. കഴിഞ്ഞ ദിവസം ലേബര്‍ കമ്മീഷണര്‍, മിനിമം വേജസ് കമ്മിറ്റി തുടങ്ങിയവരുള്‍പ്പെടെയുള്ളവരുമായി സര്‍ക്കാര്‍ തലത്തില്‍ നടന്ന ചര്‍ച്ചയില്‍ ശമ്പള വര്‍ദ്ധനവിനെപ്പറ്റി സര്‍ക്കാര്‍ നയം പ്രഖ്യാപിച്ചെങ്കിലും നഴ്‌സുമാരും തൃപ്തരല്ല.
ശമ്പളം വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യം മുന്‍കൂട്ടികണ്ട് ചൂഷണത്തിനായി പുതിയ പദ്ധതികള്‍ മാനേജ്‌മെന്റുകള്‍ ഇതിനകം തന്നെ തയ്യാറാക്കിയെന്നും നഴ്‌സുമാര്‍ പറയുന്നു.
നഴ്‌സുമാരുടെ എണ്ണം കുറച്ച് അധിക ഭാരം അടിച്ചേല്‍പ്പിക്കാനുളള നീക്കങ്ങളാണ് മാനേജ്‌മെന്റുകള്‍ നടത്തുന്നത്. അധിക സമയം ജോലിയെടുപ്പിക്കാനുളള തന്ത്രങ്ങളും മാനേജ്‌മെന്റുകള്‍ ആവിഷ്‌കരിക്കുന്നുണ്ട്. നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളേയും എഎന്‍എം ജീവനക്കാരേയും ഉപയോഗപ്പെടുത്തി പരിഹാരം കാണാനുളള ശ്രമങ്ങളും ആശുപത്രി മാനേജ്‌മെന്റുകള്‍ നടത്തുകയാണ്. ചില ആശുപത്രികളില്‍ എഎന്‍എം തസ്തികകളിലെ പരിചയ സമ്പന്നര്‍ക്ക് പ്രമോഷന്‍ വാഗ്ദാനങ്ങള്‍ വരെ മാനേജ്‌മെന്റുകള്‍ നല്‍കിക്കഴിഞ്ഞു.
നിലവില്‍ നാല് രോഗികള്‍ക്ക് ഒരു നഴ്‌സ് എന്ന അനുപാതമാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുശാസിക്കുന്നത്. എന്നാല്‍ നിലവില്‍ പതിനഞ്ച് രോഗികളെ വരെ ഒരു നഴ്‌സിന് പരിചരിക്കേണ്ടി വരുന്നുണ്ട്. ശമ്പള വര്‍ദ്ധനവ് നടപ്പാക്കുന്നതോടെ ഒരു നഴ്‌സിന് ഇരുപത് രോഗികളെ വരെ പരിചരിക്കേണ്ട നിലയിലേക്ക് കാര്യങ്ങള്‍ എത്താനാണ് സാധ്യത.
കിടക്കകളുടെ എണ്ണം കുറച്ചു കാട്ടിയാണ് വന്‍കിട ആശുപത്രികള്‍ ലേബര്‍ കമ്മിഷനില്‍നിന്ന് ഇ!ളവുകള്‍ സംഘടിപ്പിക്കുന്നത്. ഇത് തുടരുന്നപക്ഷം നിലവില്‍ പ്രഖ്യാപിച്ച ശമ്പളത്തിര്‍നിന്ന് പത്ത് ശതമാനം ചൂഷണത്തിന് വ!ഴിയൊരുങ്ങുമെന്നും ന!ഴ്‌സുമാര്‍ ഭയപ്പെടുന്നു.
നിലവില്‍ നഴ്‌സുമാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാനുളള നടപടികളും മാനേജ്‌മെന്റുകള്‍ സ്വീകരിച്ചുകഴിഞ്ഞു. കാന്റീനുകളില്‍ ലഭ്യമാകുന്ന ഇളവുകള്‍ പൊലും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. നഴ്‌സുമാരില്‍ നിന്ന് ഈടാക്കുന്ന ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടെയുളളവ വര്‍ദ്ധിപ്പിക്കാനുളള നീക്കങ്ങ!ളുമുണ്ട്.
ട്രെയിനി ന!ഴ്‌സുമാരുടെ ശമ്പളത്തില്‍ തീരുമാനമാകാഞ്ഞതും നഴ്‌സുമാരുെട പ്രതിഷേധത്തിന് ഇടയാക്കി. പരിചയ സമ്പന്നര്‍ക്ക് പകരം കൂടുതല്‍ ട്രെയിനിന!ഴ്‌സുമാരെ തുച്ചമായ ശമ്പളത്തില്‍ ജോലിക്കുനിയോഗിക്കാനുളള ശ്രമമാണ് പിന്നിലെന്നും ആരോപണമുയരുകയാണ്.
സമരത്തിറങ്ങുന്നവരെ സമ്മര്‍ദ്ദത്തിലാഴ്ത്താനുളള പതിവ് ഭീഷണികള്‍ മാനേജ്‌മെന്റുകള്‍ നടത്തിയെങ്കിലും ഭുരിപക്ഷം പേരും സമരത്തിന് അനുകൂലനിലപാടുകള്‍ സ്വീകരിച്ചത് മാനേജ്‌മെന്റുകള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. സമരം ശക്തമാക്കാനും ജൂലൈ 17 മുതല്‍ അനശ്ചിതകാല സമരം ആരംഭിക്കാനുമാണ് നിലവില്‍ സമരക്കാരുടെ തീരുമാനം. എന്നാല്‍ കുറഞ്ഞ വേതനം ഇരുപതിനായിരമാക്കുന്ന ആശുപത്രികളെ ഒ!ഴിവാക്കുമെന്നും യുഎന്‍എ ഭാരവാഹികള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here