ചരിത്രം കുറിച്ച് സിംബാബ്‌വെ

ശ്രീലങ്കയില്‍ ഏകദിന പരമ്പര നേടി സിംബാബ്‌വെ ചരിത്രം കുറിച്ചു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വിദേശത്ത് സിംബാബ്‌വെ നേടുന്ന ആദ്യ പരമ്പര നേട്ടമാണിത്. 2009ലാണ് ഇതിന് മുന്നേ സിംബാബെ വിദേശമണ്ണില്‍ പരമ്പര നേടിയത്.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 32നാണ് സിംബാബ്‌വെയുടെ പരമ്പര നേട്ടം, അവസാന ഏകദിനത്തില്‍ മൂന്ന് വിക്കറ്റിന് ജയിച്ച സിംബാബ്‌വെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മികച്ച ഓള്‍ റൗണ്ടര്‍ പ്രകടനം കാഴ്ചവെച്ച സിക്കന്ദര്‍ റാസയാണ് കളിയിലെ താരം.

മൂന്നു വിക്കറ്റുകള്‍ നേടിയ റാസ പുറത്താകാതെ 27 റണ്‍സും എടുത്തു. സിംബാബ്‌വെയുടെ തന്നെ ഓപ്പണര്‍ ഹാമില്‍ട്ടണ്‍ മസാകഡ്‌സയാണ് പരമ്പരയിലെ താരം. ഇരുടീമുകളും 2-2ന് തുല്യനിലയിലായിരുന്നതിനാല്‍ അവസാന മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമായിരുന്നു. ടോസ് നേടിയ സിംബാബ്‌വെ ലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു.

സിംബാബ്‌വെന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ശ്രീലങ്കയുടെ ബാറ്റിംഗ് നിര തകര്‍ന്നടിയുകയായിരുന്നു. റാസയും, ക്രമീറും റണ്‍സ് വിട്ട് കൊടുക്കുന്നതില്‍ പിശുക്ക് കാട്ടിയപ്പോള്‍ ലങ്കയുടെ സ്‌കോര്‍ 203ല്‍ ഒതുങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ മസകാഡ്‌സയും(73), സോളമന്‍ മയറും(43) ചേര്‍ന്ന് വിജയക്കുതിപ്പിന് അടിത്തറയിട്ടു. 136 പന്ത് ബാക്കി നില്‍ക്കെയാണ് സിംബാബ്‌വെ നാഴികക്കല്ലായ വിജയത്തിലേക്കെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News