
നിറമല്ല, സൗന്ദര്യത്തിന്റെ അളവുകോല്‍. എന്നാല്‍ സൗന്ദര്യ വര്‍ദ്ധനവില്‍ പ്രധാനം നിറം വര്‍ദ്ധിപ്പിക്കലിന് തന്നെയാണ്. കണ്ണില്‍ കണ്ട ക്രീമുകളെല്ലാം വാരിപ്പുരട്ടും മുന്‍പ് നമ്മുടെ നാടന്‍ വിദ്യകള്‍ പരീക്ഷിച്ച് നോക്കു.
1. രക്തചന്ദനം അരച്ച് 15 ദിവസം തുടര്‍ച്ചയായി പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്.
2. പൈനാപ്പിള്‍ സൗന്ദര്യ സംരക്ഷണത്തില്‍ സുപ്രധാനമാണ്. പൈനാപ്പിള്‍ ജൂസ് സ്ഥിരമായി കഴിക്കുന്നത് നിറം വര്‍ദ്ധിപ്പിക്കും.
3. ആപ്പിള്‍ കഴിക്കുന്നത് നിറം വര്‍ദ്ധിപ്പിക്കും. മുടികൊഴിച്ചില്‍ മാറാനും ഇത് വളരെ നല്ലതാണ്.
4. കദളിപ്പഴം കഴിക്കുന്നത് നിറം വര്‍ദ്ധിപ്പിക്കും.
5. കറ്റാര്‍വാഴ മുടി വളരാന്‍ മാത്രമല്ല മുഖകാന്തി വര്‍ദ്ധിപ്പിക്കാനും നല്ല ഒരു മാര്‍ഗമാണ്. കറ്റാര്‍വാഴയുടെ നീര് സ്ഥിരമായി മുഖത്ത് പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കും.
6. വെയിലാണ് പലപ്പോഴും വില്ലനാവുന്നത്. പുറത്തിറങ്ങി തിരികെ വരുമ്പോള്‍ തൈര് ഉപയോഗിച്ച് മുഖം കഴുകുന്നത് വളരെ നല്ലതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here