ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി കോടതി ഇന്ന് പരിഗണിക്കും; തെറ്റു ചെയ്യാത്തതിനാല്‍ ഭയമില്ലെന്ന് ആവര്‍ത്തിച്ച് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. ദിലീപിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. രാംകുമാര്‍ ആണ് ദിലീപിന് വേണ്ടി ഹാജരായത്. ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം (120ബി) മാത്രമാണ് ചുമത്തിയിട്ടുള്ളതെന്ന് രാംകുമാര്‍ പറഞ്ഞു. പൊലീസ് ദിലീപിനെ മനപൂര്‍വം കുടുക്കിയതാണെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.

അതേസമയം, തെറ്റു ചെയ്യാത്തതിനാല്‍ ഭയമില്ലെന്ന് ദിലീപ് ഇന്നലെ മാധ്യമങ്ങളോട് ആവര്‍ത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News