വനിത ലോകകപ്പ്; സെമി പ്രതീക്ഷയുമായി ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുന്നു

വനിത ലോകകപ്പില്‍ സെമി പ്രതീക്ഷയുമായി ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പമുള്ള ഇരുടീമുകള്‍ക്കും നിര്‍ണായക മത്സരമാണിത്. ഇത് വരെ കളിച്ച അഞ്ച് മത്സരങ്ങള്‍ നാലിലും ജയിച്ച ഇന്ത്യ സൗത്ത് ആഫ്രിക്കയോട് മാത്രമാണ് തോല്‍വി വഴങ്ങിയത്.

ക്യാപ്റ്റന്‍ മിതലി രാജിനും, ഓപ്പണര്‍മാരായ സ്മൃതി മന്ദാനയ്ക്കും, പൂനം റൗത്തിനും ഫോം തുടരാനായാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച് സ്‌കോര്‍ പടുത്തുയര്‍ത്താനാകും. ദീപ്തി ശര്‍മ, ജൂലാന്‍ ഗോസ്യാമി, പൂനം യാദവ് എന്നിര്‍ അണിനിരക്കുന്ന ഇന്ത്യന്‍ ബൗളിംഗ് നിരയും ശക്തമാണ്. എന്നാല്‍ ബെല്‍ത്ത് മൂണിയും, നിക്കോണ്‍ ബോള്‍ട്ടനും, ക്യാപ്റ്റന്‍ മെഗ് ലാനിനും അണിനിരക്കുന്ന ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയെ പിടിച്ച് കെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കാകുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.

മികച്ച ബൗളിംഗ് നിരയുമായെത്തിയ ഓസ്‌ട്രേലിയ ജയിച്ച നാലു കളികളില്‍ മൂന്നിലും ബൗളര്‍മാരുടെ മികവില്‍ ജയിച്ച ഓസ്‌ട്രേലിയന്‍ ബോളര്‍മാര്‍ കടുത്ത വെല്ലുവിളിയാകും ഉയര്‍ത്തുന്നത്.

എട്ടു പോയിന്റുമായി ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് ഇന്ത്യയ്‌ക്കൊപ്പമുള്ളത്. ഏഴു പോയിന്റുകളുമായി ദക്ഷിണാഫ്രിക്കയും, ന്യൂസിലാന്‍ഡ് തൊട്ട് പിന്നില്‍ തന്നെയുണ്ട്. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ സെമി ലൈനപ്പാകാനുള്ള സാധ്യതകളും ഏറെയാണ്. വൈകിട്ട് മൂന്നു മണിക്ക് ബ്രിസ്റ്റല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News