മഞ്ജുവിന്റെ സഹോദരീ സ്‌നേഹം കാവ്യ മുതലെടുത്തു

നടി മഞ്ജു വാര്യരുടെ സഹോദരീ സ്‌നേഹത്തെ കാവ്യ മാധവന്‍ മുതലെടുക്കുകയായിരുന്നുവെന്ന് നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീറിന്റെ ആരോപണം. മഞ്ജുവിനോട് ദിലീപ് കാണിച്ചത് എന്താണെന്നും ആ സഹോദരി എത്രമാത്രം വേദനിച്ചിട്ടുണ്ടെന്ന് തനിക്കറിയാമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

എല്ലാ തെറ്റുകള്‍ക്കും ദൈവം ദിലീപിന് ഒന്നിച്ച് ശിക്ഷ നല്‍കുകയാണെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു. ദിലീപിന് അര്‍ഹിക്കുന്നത് തന്നെയാണ് ലഭിച്ചതെന്നും ബഷീര്‍ പറഞ്ഞു. സിനിമാ രംഗത്തെ എല്ലാ സംഘടനകളിലും ദിലീപിന് അംഗത്വമുണ്ടായിരുന്നു. അംഗമായ സംഘടനകളിലെല്ലാം ഏകാധിപത്യ നിലപാടാണ് ദിലീപ് സ്വീകരിക്കുന്നതെന്നും ബഷീര്‍ പറഞ്ഞു.

നാദിര്‍ഷയെപ്പോലും ദിലീപ് ബലിയാടാക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ രക്ഷപ്പെടാന്‍ വേണ്ടി സര്‍വ്വസ്വാധീനവും അദ്ദേഹം ഉപയോഗിച്ചിരുന്നെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here