നടി ആക്രമിക്കപ്പെട്ട സംഭവം; കോണ്‍ഗ്രസ് എംഎല്‍എയുടെ പങ്കും അന്വേഷിക്കുന്നു; ഉടന്‍ മൊഴിയെടുക്കുമെന്ന് സൂചന

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നു. ദിലീപിന്റെ അടുത്തസുഹൃത്തുകൂടിയായ ഈ എംഎല്‍എയില്‍ നിന്ന് ഉടന്‍ മൊഴിയെടുക്കുമെന്നാണ് വിവരങ്ങള്‍. നടി ആക്രമിക്കപ്പെട്ട ദിവസം പള്‍സര്‍ സുനിയുമായി ഈ എംഎല്‍എ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

എംഎല്‍എയും ദിലീപും തമ്മിലുള്ള അടുത്ത ബന്ധം നേരത്തെ തന്നെ ചര്‍ച്ചയായതാണ്. ഇരുവരും തമ്മിലുള്ള ബിസിനസ് ബന്ധവും അന്വേഷണത്തിന്റെ പരിധിയിലാണ്. കേസില്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ടോ എന്ന കാര്യം തെളിയിക്കപ്പെടണം.

ദിലീപിനെ സംരക്ഷിക്കാന്‍ എംഎല്‍എയെ സഹായിച്ച ഉന്നത കോണ്‍ഗ്രസ് നേതാവിനെ ചുറ്റിപ്പറ്റിയും അന്വേഷണം നീങ്ങുകയാണ്. ഗൂഢാലോചനയില്‍ പങ്കാളിയല്ലെങ്കിലും കുറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് വെളിച്ചത്തുകൊണ്ടുവരുമെന്നാണ് അന്വേഷണസംഘം പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News