മേക്കപ്പിട്ട ഷാജോണിനെ പറ്റില്ലെന്ന് ദിലീപ്; പൊട്ടിക്കരഞ്ഞ് ഷാജോണ്‍ സെറ്റില്‍ നിന്നിറങ്ങി; ജനപ്രിയന്റെ വൈരാഗ്യബുദ്ധി ഇങ്ങനെയും

നടന്‍ ദിലീപിന്റെ വൈരാഗ്യബുദ്ധിക്ക് ഒരു ഉദാഹാരണം കൂടി. ഇരയായത് ദിലീപിന്റെ ആത്മമിത്രമെന്ന് പറയുന്ന കലാഭവന്‍ ഷാജോണ്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുഞ്ഞിക്കൂനന്റെ സെറ്റിലാണ് സംഭവം.

അന്തരിച്ച ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വില്ലന്‍ വേഷത്തിലേക്ക് ഷാജോണിനെയാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി ചിത്രത്തിന്റെ ലൊക്കേഷനിലെത്തി ഷാജോണ്‍ മേക്കപ്പ് വരെ ചെയ്തു. എന്നാല്‍ ദിലീപ് ലൊക്കേഷനില്‍ എത്തിയതോടെ കാര്യങ്ങള്‍ മാറി. ഷാജോണിനെ മാറ്റിയില്ലെങ്കില്‍ താന്‍ അഭിനയിക്കില്ലെന്നായിരുന്നു ദിലീപിന്റെ നിലപാട്.

തന്റെ വില്ലനായി ഷാജോണ്‍ അഭിനയിച്ചാല്‍ പ്രേക്ഷകര്‍ അംഗീകരിക്കില്ലെന്നാണ് ഇതിന് കാരണമായി ദിലീപ് പറഞ്ഞത്. മേക്കപ്പ് മാന്‍ പട്ടണം റഷീദ് ഷാജോണിനെ വില്ലന്‍ ഗെറ്റപ്പില്‍ മേക്കപ്പ് ചെയ്ത ശേഷമായിരുന്നു ദിലീപ് ഇക്കാര്യം പറഞ്ഞത്. ഇതോടെ സെറ്റില്‍ നിന്നും പൊട്ടിക്കരഞ്ഞ് കൊണ്ട് ഷാജോണ്‍ ഇറങ്ങിപ്പോവുകയായിരുന്നു.

പിന്നീട് അമ്മയ്‌ക്കൊപ്പം ആശുപത്രിയിലായിരുന്നു സായ്കുമാറിനെ അവിടെ ഒന്നര ലക്ഷം രൂപ എത്തിച്ച നല്‍കിയ ശേഷമാണ് വില്ലന്‍ വേഷത്തില്‍ അഭിനയിപ്പിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like