സുനിയെ ദിലീപിന് പരിചയപ്പെടുത്തിയത് താനല്ലെന്ന് മുകേഷ്; ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് ലഭിച്ചിട്ടില്ല

കൊല്ലം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ നടന്‍ ദിലീപിന് പരിചയപ്പെടുത്തിയത് താനല്ലെന്ന് മുകേഷ്. കേസുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചെയ്യലിനും ഹാജരാവാന്‍ തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപും മുകേഷും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മുകേഷിന്റെ പ്രതികരണം.

നടി ആക്രമിക്കപ്പെട്ട കേസില്‍ മുകേഷിനെയും പൊലീസ് ചോദ്യം ചെയ്‌തേക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചന നടക്കുന്ന സമയത്ത് സുനി മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യുന്നതെന്നായിരുന്നു വാര്‍ത്ത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News