ദിലീപിന് വീണ്ടും കുരുക്ക്; ഭൂമിയിടപാടുകളിലും അന്വേഷണം; കൊച്ചിയില്‍ മാത്രം 35 ഇടങ്ങളില്‍ ഭൂമി

കൊച്ചി: നടന്‍ ദിലീപിന്റെ ഭൂമിയിടപാടുകളിലും അന്വേഷണം നടത്താന്‍ തീരുമാനം. കൊച്ചിയില്‍ മാത്രം 35 ഇടങ്ങളില്‍ ദിലീപിന് ഭൂമിയുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും നല്‍കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആലുവ, നെടുമ്പാശേരി, കുമരകം, മൂന്നാര്‍ മേഖലകളിലും ഏക്കര്‍ കണക്കിന് ഭൂമിയാണ് ദിലീപ് സ്വന്തമാക്കിയിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും ആധാരം ചെയ്തിട്ടുള്ളത് ബിനാമി പേരുകളിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ ബിനാമിയായി പ്രവര്‍ത്തിച്ചവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.

ആക്രമിക്കപ്പെട്ട നടിയോടുള്ള വൈരാഗ്യത്തിന് ഭൂമി ഇടപാടും കാരണമായെന്ന് നേരത്തെ അന്വേഷണസംഘത്തിന് സൂചനകള്‍ ലഭിച്ചിരുന്നു.
ദിലീപും മഞ്ജു വാര്യരും നടിയും തമ്മില്‍ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളുണ്ടോ എന്നും പൊലീസ് അന്വേഷിക്കും.

ദിലീപ് നിര്‍മിച്ച സിനിമകള്‍, ഉടമസ്ഥതയിലുള്ള തിയേറ്ററുകള്‍, മറ്റ് ബിസിനസ് ബന്ധങ്ങള്‍ എന്നിവയുടെ സാമ്പത്തിക സ്രോതസും അന്വേഷിക്കും. താരത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് പൊലീസിനോട് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News