നടിയുടെ ദൃശ്യങ്ങള്‍ കൈവശം വച്ച പള്‍സര്‍ സുനിയുടെ അഭിഭാഷകനും കുരുക്കില്‍; അറസ്റ്റ് ഉടന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ പ്രതിചേര്‍ക്കാന്‍ പൊലീസ് നീക്കം. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായ അഡ്വ.പ്രതീഷ് ചാക്കോ ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് ലഭിച്ചതിന് പിന്നാലെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതീഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആവശ്യം കോടതി അംഗീകരിച്ചില്ല.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ പ്രതീഷിന് നല്‍കിയിരുന്നുവെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. സുനിയുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രതീഷിനെ ഒരു തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഗൂഢാലോചനക്കുറ്റത്തിന് ദിലീപ് അറസ്റ്റിലായ സാഹചര്യത്തില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകനെ വീണ്ടും ചോദ്യം ചെയ്യുന്നത്. കേസില്‍ തന്നെ കുടുക്കാന്‍ പൊലീസ് ശ്രമിക്കുവെന്ന് പ്രതീഷ് ചാക്കോ ആരോപിച്ചു. പ്രതീഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News