ദിലീപിന്റെ അറസ്റ്റ്; പൊലീസിന് ഹൈക്കോടതിയുടെ പ്രശംസ; അന്വേഷണം ശരിയായ ദിശയിലെന്നും കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി. കേസിലെ അന്വേഷണം കേരളാ പൊലീസിന്റെ മികവ് ചൂണ്ടികാട്ടുന്നതാണ്. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന കുറ്റമടക്കം വെളിച്ചത്തുകൊണ്ടുവരാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് സുനി ആദ്യ അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇക്കാര്യം പ്രതീഷ് പൊലീസിനോട് പറഞ്ഞിരുന്നില്ല.

കേസില്‍ നിര്‍ണായകമായ വിവരം മറച്ചുവെച്ചതടക്കമുള്ള കാര്യങ്ങള്‍ക്ക് പ്രതീഷിനെ പ്രതിചേര്‍ക്കാനുള്ള നീക്കത്തിലാണ് പൊലീസ്. അറസ്റ്റ് ഉടനുണ്ടാകുമെന്നും സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News