ആത്മഹത്യ ചെയ്ത ജോയിയുടെ കുടുംബത്തിന് താങ്ങായി ഇടതുസര്‍ക്കാര്‍; കടബാധ്യത സര്‍ക്കാര്‍ തീര്‍ക്കും

കോഴിക്കോട്: കോഴിക്കോട് ചെമ്പനോട് ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ജോയിയുടെ കടബാധ്യത സര്‍ക്കാര്‍ തീര്‍ക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് തുക അനുവദിക്കുക. ജോയിയുടെ കുടുംബത്തിന് ചക്കിട്ടപ്പാറ സഹകരണ ബാങ്കില്‍ 13.16 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്.

കൂടാതെ മകള്‍ക്ക് വിദ്യാഭ്യാസ വായ്പയെടുത്ത വകയില്‍ 3.31 ലക്ഷം രൂപയുടെ ബാധ്യതയും ഉണ്ട്. ഈ രണ്ട് ബാധ്യതകളും തീര്‍ക്കാനുളള തുക ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. ഭൂമിയുടെ തര്‍ക്കം പരിഹരിച്ച് നികുതി ഈടാക്കുന്നതിന് കോഴിക്കോട് കളക്ടറെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

ഭൂനികുതി സ്വീകരിക്കാത്ത പ്രശ്‌നത്തെ തുടര്‍ന്നാണ് ജോയ് ആത്മഹത്യ ചെയ്തത്.

ഏഷ്യൻ അത് ലറ്റിക് ചാംപ്യൻഷിപ്പിൽ മെഡലുകൾ നേടിയ മലയാളി താരങ്ങൾക്ക് പാരിതോഷികം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വർണ്ണ മെഡൽ നേടിയവർക്ക് 10 ലക്ഷം രൂപയും വെള്ളിക്ക് 7 ഉം വെങ്കലത്തിന് 5 ലക്ഷം രൂപയുമാണ് പാരിതോഷികം. ഫുട്ബോൾ താരം സി.കെ വിനീതിന് ജോലി നൽകാനും സർക്കാർ തീരുമാനിച്ചു.
കായിക താരങ്ങൾക്ക് നൽകുന്ന പാരിതോഷികത്തിൽ വൻ വർധനവ് വരുത്തിയാണ് ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത് ലറ്റിക് ചാംപ്യൻഷിപ്പിലെ മലയാളി മെഡൽ ജേതാക്കൾക്ക് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
വ്യക്തിഗത സ്വർണ്ണ മെഡൽ നേടിയവർക്ക് 10 ലക്ഷം രൂപയും ടീമിനത്തിൽ ഒരാൾക്ക് 5 ലക്ഷം രൂപ വീതവും നൽകും. വെള്ളി മെഡൽ ജേതാക്കൾക്ക് 7 ലക്ഷവും ടീമിനത്തിൽ മൂന്നര ലക്ഷവും നൽകും. വെങ്കല മെഡൽ ജേതാക്കൾക്ക് 5 ലക്ഷവും ടീമിനത്തിൽ രണ്ടര ലക്ഷവും നൽകാനാണ് തീരുമാനമെന്ന് കായിക മന്ത്രി എ.സി മൊയ്തീൻ വ്യക്തമാക്കി.
പി.യു ചിത്രക്ക് കൂടുതൽ പരിശീലനം നൽകാൻ സംസ്ഥാന സ്പോർട്സ് കൗൺസിലിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ദേശീയ – അന്തർ ദേശീയ മത്സര ജേതാക്കൾക്കുള്ള പാരിതോഷികവും വർധിപ്പിക്കുമെന്നും കായികമന്ത്രി വ്യക്തമാക്കി. ഫുട്ബോൾ താരം സി.കെ വിനീതിന് സർക്കാർ ജോലി നൽകാനും തീരുമാനമായി. ഇത് സംബന്ധിച്ച സി.കെ വിനീതിന്‍റെ അപേക്ഷ സർക്കാർ സ്വീകരിച്ചു. സർക്കാർ തീരുമാനത്തിൽ ഏറെ സന്തോഷമുള്ള വിനീത് പ്രതികരിച്ചു.
നേരത്തെ എ.ജീസ് ഒാഫിസിലെ ജോലിയിൽ നിന്നും വിനീതിനെ പുറത്താക്കിയ സംഭവത്തിൽ സർക്കാർ കേന്ദ്രത്തിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇൗ സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News