ഉരുളക്കിഴങ്ങ് കഴിക്കുന്നവര്‍ ശ്രദ്ധിക്കുക; ആഴ്ചയില്‍ രണ്ടു തവണയെങ്കിലും കഴിക്കുന്നത് മരണ സാധ്യത വര്‍ധിപ്പിക്കും

ഉരളക്കിഴങ്ങ് വറുത്തത് ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. ആഴ്ചയില്‍ രണ്ടു തവണ ഉരുളക്കിഴങ്ങ് വറുത്തത് കഴിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണത്രേ. വറുത്ത ഉരുളക്കിഴങ്ങ് ആഴ്ചയില്‍ രണ്ടു തവണയെങ്കിലും കഴിക്കുന്നത് മരണ സാധ്യത വര്‍ധിപ്പിക്കും. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ഏഴുവര്‍ഷക്കാലയളവില്‍ 45 നും 79 നും മധ്യേ പ്രായമുള്ള 4400 പേരിലാണ് ഉരുളക്കിഴങ്ങിന്റെ ഉപയോഗം പഠനവിധേയമാക്കിയത്. പഠനകാലഘട്ടത്തിന്റെ അവസാനം എത്തിയപ്പോഴേക്കും 236 പേര്‍ മരണമടഞ്ഞു.

ഉരുളക്കിഴങ്ങ് കഴിക്കുന്നത് കൊണ്ട് ഒരാളുടെ മരണസാധ്യത കൂടുന്നില്ല. ആളുകള്‍ ഉരുളക്കിഴങ്ങ് ഏത് രീതിയില്‍ കഴിക്കുന്നുവെന്ന് കൂടുതല്‍ നിരീക്ഷിച്ചപ്പോള്‍ വറുത്ത ഉരുളക്കിഴങ്ങ്, ഫ്രഞ്ച് ഫ്രൈസ്, ഹാഷ് ബ്രൗണ്‍സ് ഇവ കുറഞ്ഞത് ആഴ്ചയില്‍ രണ്ടു തവണ എങ്കിലും കഴിക്കുന്നത് മരണ സാധ്യത ഇരട്ടിയാക്കും എന്നു കണ്ടു.

വറുത്ത ഉരുളക്കിഴങ്ങ് സാലഡ്, വേവിച്ചതും ബേക്ക് ചെയ്തതോ ഉടച്ചതോ ആയ ഉരുളക്കിഴങ്ങ് കഴിക്കുന്നത് മരണസാധ്യതയുമായി ബന്ധമില്ല എന്നു കണ്ടു.

ശരിയായ രീതിയിലുള്ള, വറുക്കാത്ത ഉരുളക്കിഴങ്ങ് ആരോഗ്യ ഭക്ഷണമാണ് കാരണം അവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ജീവകങ്ങള്‍, പോഷകങ്ങള്‍ ഇവ ഉയര്‍ന്ന ഗ്ലൈസെമിക് ഇന്‍ഡക്‌സിനെ ബാലന്‍സ് ചെയ്യും. എന്നാല്‍ വറുത്ത ഉരുളക്കിഴങ്ങില്‍ ധാരാളം കൊഴുപ്പും ഉപ്പുമുണ്ട് ഗവേഷകര്‍ പറയുന്നു.

കൂടുതല്‍ ആളുകളില്‍ ഈ പഠനം നടത്തുണ്ടെന്നും അതുവരെ സെന്റര്‍ഫോര്‍ ന്യൂട്രീഷന്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ നിര്‍ദേശിക്കുന്ന അളവില്‍ അതായത് മൂന്നു മുതല്‍ അഞ്ചു വരെ തവണ പച്ചക്കറികള്‍ കഴിക്കണമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

കൊഴുപ്പു വളരെ കുറഞ്ഞ പച്ചക്കറികള്‍ ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കണമെന്നും വറുത്ത ഭക്ഷ്യ വസ്തുക്കള്‍ ഒഴിവാക്കണമെന്നും പഠനം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here