കിടക്ക പങ്കിടാന്‍ നടിമാരും ആവശ്യപ്പെട്ടിട്ടുണ്ട്; നടിമാര്‍ മാത്രമല്ല ‘കാസ്റ്റിംഗ് കൗച്ചി’ന്റെ ഇരകളെന്നും യുവനടന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

മുംബൈ: സിനിമാ ലോകത്തെ നില നില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ച് പലപ്പോഴും വലിയ ചര്‍ച്ചയായിട്ടുണ്ട്. വെള്ളിത്തിരിയില്‍ മുഖം കാണിക്കാനെത്തുന്ന പുതുമുഖങ്ങള്‍ മുതല്‍ പ്രമുഖര്‍ക്ക് വരെ ഇത്തരം കടുത്ത അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ടെന്ന് നിരവധിപേര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ ശരീരം പങ്കിടണമെന്നതാണ് അവസ്ഥയെന്ന വെളിപ്പെടുത്തല്‍ പ്രമുഖ താരങ്ങള്‍ പോലും നടത്തിയിട്ടുണ്ട്.

നടിമാര്‍ക്ക് മാത്രമാണ് ഇത്തരം ദുരവസ്ഥയെന്നാണ് പൊതുധാരണയെങ്കില്‍ അത് ശരിയല്ലെന്നാണ് പ്രമുഖ യുവനടന്റെ വെളിപ്പെടുത്തല്‍ വിരല്‍ചൂണ്ടുന്നത്. നടിമാര്‍ മാത്രമല്ല നടന്മാരും കിടക്ക പങ്കിടേണ്ടിവരാറുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ബോളിവുഡിലെ യുവനടന്‍ ആശിഷ് ബിഷ്ടാണ് നടത്തിയത്.

പരസ്യമോഡലിങ് രംഗത്തുനിന്ന് സിനിമയിലേക്ക് ചുവടുവച്ച് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നപറയവെയാണ് താരം കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടിവന്ന കാര്യവും വെളിപ്പെടുത്തിയത്. കിടക്ക പങ്കിടുന്നത് സംബന്ധിച്ച് ചില നിര്‍മാതാക്കള്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുംബൈയില്‍ എത്തിയപ്പോള്‍ മുതല്‍ ഈ പ്രശ്‌നം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ആശിഷ് വ്യക്തമാക്കി. സിനിമയില്‍ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ കിടക്കപങ്കിണമെന്ന് ചില സ്ത്രീകളും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വിവരിച്ചു.

പുതുമുഖ താരമായതിനാല്‍ തന്നെ പേരുകള്‍ വെളിപ്പെടുത്താന്‍ പേടിയുണ്ടെന്നും താരം വ്യക്തമാക്കി. ആശിഷിന്റെ അരങ്ങേറ്റ ചിത്രം ഷാബ് 14ാം തിയതി റിലീസ് ചെയ്യാനിരിക്കെയാണ് വെളിപ്പെടുത്തലുകള്‍. ഒനിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രവീണ ടണ്ഡന്‍, അര്‍പ്പിത ചാറ്റര്‍ജി എന്നിവരാണ് മറ്റു താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News