കുളിക്കുമ്പോള്‍ മൊബൈലില്‍ സംസാരിച്ചു; പതിനാലുകാരി മരിച്ചു

അമേരിക്കയിലെ ലബ്ബോക്കില്‍ കുളിമുറിയിലെ ബാത്ത് ടബ്ബില്‍ കുളിക്കവെ ടീനേജുകാരി മരിച്ചു. മൊബൈല്‍ ഫോണില്‍ നിന്നുള്ള വൈദ്യുതാഘാതമേറ്റാണ് മരണം എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

മാഡിസണ് കൊവാസ് എന്ന പെണ്‍കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. വൈകിട്ട് കുളിക്കാന്‍ കുളിമുറിയില്‍ കയറിയ മാഡിസണെ കുളികഴിഞ്ഞിറങ്ങണ്ട സമയമായിട്ടും പുറത്ത് കണ്ടില്ല. തുടര്‍ന്ന് ബന്ധുക്കള്‍ കുളിമുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറുകയായിരുന്നു. ഉള്ളില്‍ ബാത്ത് ടബ്ബില്‍ മരിച്ചു കിടക്കുന്ന മാഡിസണെയാണ് അവര്‍ക്ക് കാണാന്‍ കഴിഞ്ഞത്.

ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മൊബൈല്‍ ഫോണും കണ്ടെത്തി. ഫോണ്‍ ചുവരിലെ പ്ലഗ്ഗില്‍ ചാര്‍ജ്ജ് ചെയ്യാനിട്ട നിലയിലായിരുന്നു. മാഡിസന്റെ കൈത്തണ്ടയില്‍ പൊള്ളലേറ്റ പാടുമുണ്ടായിരുന്നു. ഇതില്‍ നിന്നാണ് പെണ്‍കുട്ടി വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്ന് ബോധ്യമായത്.

സംഗീതവും ബാസ്‌ക്കറ്റ് ബോളും ഏറെ ഇഷ്ടപ്പെട്ടിരുന്ന മാഡിസണെ ഷൈനിങ്ങ് സ്റ്റാര്‍ എന്നാണ് അടുപ്പമുള്ളവര്‍ വിളിച്ചിരുന്നത്. ഇനിയാര്‍ക്കും ഇങ്ങനെയൊരു ദുരന്തമുണ്ടാകരുതെന്ന് മാഡിസണിന്റെ മുത്തശ്ശി മാധ്യമങ്ങളോടായി പറഞ്ഞു. ഇതില്‍ നിന്നും മറ്റുള്ളവര്‍ പാഠം പഠിക്കണമെന്നും മുത്തശ്ശി നിറകണ്ണുകളോടെ പറഞ്ഞു.

ഫെയ്‌സ് ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണം നടത്താനൊരുങ്ങകയാണ് മാഡിസണിന്റെ ബന്ധുക്കളും കൂട്ടുകാരും. മൊബൈല്‍ ഫോണ്‍ എപ്പോഴൊക്കെയാണ് ഉപയോഗിച്ച് കൂടാത്തത് എന്ന് വരും തലമുറയെ പ്രത്യേകിച്ചും ടീനേജ് കുട്ടികളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മാഡിസണിന്റെ എന്നും കൂട്ടുകാര്‍ പറഞ്ഞു

എട്ടാം ക്‌ളാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു പതിനാലുകാരിയായ മാഡിസണ്‍. തങ്ങളുടെ ഹൃദയത്തില്‍ എന്നും അവള്‍ക്കൊരു സ്ഥാനമുണ്ടാകുമെന്ന് കൂട്ടുകാര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News