ഇനി കൂടുതല്‍ സുന്ദരമാവട്ടെ നിങ്ങളുടെ ഓരോ ചിരിയും; പല്ലുകള്‍ ശുചിയായി സൂക്ഷിക്കാന്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

വൃത്തിയുള്ളതും മനോഹരമായതുമായ പല്ലുകള്‍ ഓരോ ചിരിയുടെയും ആത്മവിശ്വാസം കൂട്ടുമെന്നതില്‍ സംശയം ഇല്ല. പല്ലുകള്‍ ശുചിയായി സൂക്ഷിക്കാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ;

നേര്‍ത്ത പല്‍പ്പൊടിയും പേസ്റ്റുകളുമാണ് പല്ല് വൃത്തിയാക്കാന്‍ അഭികാമ്യം. ദിനവും രണ്ട് നേരം പല്ല് വൃത്തിയാക്കുക; രാവിലെ ഉറക്കം ഉണരുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുമ്പും. കരിപ്പൊടി, ഉപ്പ്, കടുപ്പം കൂടിയ പല്‍പ്പൊടി എന്നിവ ഉപയോഗിച്ചുളള പല്ല് വൃത്തിയാക്കല്‍ പല്ലിന്റെ ഉപരിതലത്തില്‍ പോറലുകള്‍ ഉണ്ടാക്കുന്നു.

ഓരോ ഭക്ഷണശേഷവും വായ ശുദ്ധജലം ഉപയോഗിച്ച് കഴുകുക. ഇത് പല്ലുകള്‍ക്കിടയില്‍ ആഹാരശകലങ്ങള്‍ ഒളിഞ്ഞിരുന്ന് ദുര്‍ഗന്ധവും അത് മോണയുടെയും പല്ലിന്റെ ക്ഷതത്തിനും ഇടയാക്കും. മിഠായി, ചോക്കലേറ്റ്, ഐസ്‌ക്രീം, കേക്ക് എന്നീ മധുര പലഹാരങ്ങള്‍ കുറയ്ക്കുക. ദന്തക്ഷയ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടന്‍ ദന്ത ഡോക്ടറെ കാണുക. പതിവും കൃത്യവുമായ പല്ല് വൃത്തിയാക്കല്‍ രീതികള്‍ പല്ലില്‍ ‘ദന്ത ശര്‍ക്കര’ എന്ന രോഗം തടയാന്‍ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News