അത് ശരിക്കും സംഭവിച്ചതാണ്; അതൊരു ടാക്‌സി ട്രൈവറുടെ കഥയായിരുന്നു

ബ്രിട്ടീഷ് എയര്‍വേസിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട പരസ്യമായിരുന്നു ‘ഫ്യുവല്‍ഡ് ബൈ ലവ്’ എന്ന പേരില്‍ അവരുടെ കഴിഞ്ഞ വര്‍ഷത്തെ പരസ്യചിത്രം. ബ്രിട്ടീഷ് എയര്‍വേസിന്റെ ഇന്ത്യയിലേക്കുള്ള സര്‍വ്വീസില്‍ കാബിന്‍ ക്രൂ മെംബറും ഇന്ത്യക്കാരിയായ ഒരു മുത്തശ്ശിയും തമ്മിലുള്ള അതിവൈകാരികമായ മുഹൂര്‍ത്തങ്ങളാണ് പ്രമേയം.

അതുകൊണ്ട് തന്നെ അത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാഫിയന്റ് കോര്‍പ്പറേഷനാണ് പരസ്യചിത്രം ചെയ്തിരിക്കുന്നത്. ബ്രിട്ടണിലെ ഒരു ടാക്‌സി ട്രൈവറുടെ ജീവിതത്തിലെ സംഭവകഥയായിരുന്നു അത്. ബോളിവുഡ് സംവിധായകനായ നീരജ് ഗാവ്യനായിരുന്നു സംവിധാനം. ഈ പരസ്യചിത്രത്തിനൊപ്പം അന്ന് ബ്രിട്ടീഷ് എയര്‍വേസിന്റെ ഇന്ത്യയിലേക്കുള്ള യാത്രക്ക് പ്രത്യേക ഓഫറും പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News