കോഴിക്കോട് അധ്യാപകന്‍ ഏഴ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചതായി പരാതി; അധ്യാപകന്‍ ഒളിവില്‍

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം എല്‍ പി സ്‌കൂള്‍ അധ്യാപകനെതിരെയാണ് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തുവന്നത്. കുട്ടികളെ അധ്യാപകന്‍ സ്ഥിരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പരാതി. ഒരു കുട്ടി സ്‌കൂളില്‍ പോകുന്നില്ലെന്ന് വീട്ടുകാരെ അറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

രക്ഷിതാക്കള്‍ കാര്യമന്വേഷിച്ചപ്പോള്‍ അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്ന് കുട്ടി പറഞ്ഞു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ മൊഴിയെടുത്തതില്‍ നിന്ന് കൂടുതല്‍ പേര്‍ പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായി. അധ്യാപകനെതിരെ 7 കുട്ടികളുടെ രക്ഷിതാക്കള്‍ മാവൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടികളുടെ മൊഴിയില്‍ നിന്ന് പീഡനത്തിനിരയായതായി വ്യക്തമായെന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.

അധ്യാപകനെ കാണുമ്പോള്‍ ഭയം കാരണം ബെഞ്ചിനടിയില്‍ ഒളിക്കാറുണ്ടെന്നും സ്‌കൂളില്‍ വരാന്‍ പേടിയായിരുന്നെന്നും കുട്ടികള്‍ ചൈല്‍ഡ്‌ലൈനില്‍ മൊഴി നല്‍കി. അധ്യാപകനെതിരെ മുമ്പ് ഡിഡിഇയ്ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് മാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here