
ദില്ലി: ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലാ നിരോധനം നടപ്പാക്കാന്‍ സാവകാശം ആവശ്യപ്പെട്ടുള്ള അപേക്ഷ കേരളം പിന്‍വലിച്ചു. കോടതി നേരത്തെ അനുവദിച്ച മൂന്നു മാസത്തെ സമയം പൂര്‍ത്തിയായ സാഹചര്യത്തിലാണിത്.
അരുണാചല്‍ പ്രദേശിനും കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിനും ദൂരപരിധിയില്‍ ഇളവ് അനുവദിച്ചു. ഉത്തരാഖണ്ഡിന് വരുമാന നഷ്ടം ഉള്‍പ്പെടയുള്ള വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ആറ് ആഴ്ചത്തെ സമയം അനുവദിച്ചു.
ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ പരിഗണിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here