എന്തിനാ ചേട്ടാ ഇങ്ങനെ കാണിക്കുന്നത്; ജയിലിലായ ശേഷം ദിലീപിന്റെ ആദ്യ പ്രതികരണം ഇങ്ങനെ

കൊച്ചി; നടി ആക്രമിക്കപ്പെട്ടതിന്റെ ഗൂഢാലോചന കേസിലെ തെളിവെടുപ്പിനിടെ മാധ്യമപ്രവര്‍ത്തകരോട് ദിലീപിന്റെ ചോദ്യം. എന്തിനാ ചേട്ടാ ഇങ്ങനെ വായില്‍ തോന്നിയത് വിളിച്ചുപറയുന്നതെന്നായിരുന്നു പൊലീസുകാര്‍ക്കിടയില്‍ നിന്ന് താരം വിളിച്ചു ചോദിച്ചത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ദിലീപിനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

ഗൂഢാലോചനയുടെ തെളിവെടുപ്പിനായി കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലെത്തിച്ചപ്പോഴാണ് താരത്തിന്റെ പ്രതികരണം. ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഷൂട്ടിംഗ് നടന്ന തൊടുപുഴ ശാന്തിഗിരി കോളേജിലെത്തിച്ചും തെളിവെടുത്തു. ഇന്നത്തെ തെളിവെടുപ്പിന് ശേഷം ദിലീപിനെ ആലുവ പൊലീസ് ക്ലബിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News