ദിലീപിനെ ചോദ്യം ചെയ്യാനായി വീണ്ടും ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിച്ചു; ; ചോദ്യം ചെയ്യല്‍ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ തെളിവെടുപ്പിന് ശേഷം വീണ്ടും ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിച്ചു. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.

നടി ആക്രമിക്കപ്പെട്ടതിന്റെ ഗൂഢാലോചന കേസിലെ തെളിവെടുപ്പിനായി ദിലീപിനെ തൊടുപുഴയിലും കൊച്ചിയിലെ ആബാദ് പ്ലാസയിലെ ഹോട്ടലിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അബാദ് ഹോട്ടലിലെ തെളിവെടുപ്പിന് പൂര്‍ത്തായായതിന് ശേഷമാണ് ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിച്ചത്. ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിച്ച് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു.

തൃശ്ശൂരില്‍ വീണ്ടും തെളിവെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News