ഏകാംഗ മന്ത്രിസഭ മുതല്‍ പിണറായി മന്ത്രിസഭ വരെ; ചരിത്രത്തിലേക്ക് കണ്‍തുറക്കാം

പത്തനംതിട്ട: ഒരംഗം മാത്രമുള്ള മന്ത്രിസഭ, വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും കാര്യം സത്യമാണ്. ജനാധിപത്യത്തിലേക്കുള്ള കാല്‍വയ്പ്പിന്റെ നാള്‍വഴിയില്‍ 1938 ല്‍ കൊച്ചി രാജ്യത്താണ് സംഭവം. ഏകാംഗ മന്ത്രിസഭയെ പ്രഖ്യാപിച്ച് കൊച്ചി രാജാവ് ചട്ടപ്പടി ഭരണം നടത്തിവന്നു. കാലക്രമേണ മന്ത്രിമാരുടെ എണ്ണത്തിലും ജനാധിപത്യത്തിന്റെ ഇടപെടലിലും ഉയര്‍ച്ച ഉണ്ടായി.

കൊച്ചിരാജാവ് ഏകാംഗ മന്ത്രിസഭ പ്രഖ്യാപിക്കുന്ന നിമിഷം രേഖാചിത്രമായി നിങ്ങള്‍ക്ക് കാണണമെങ്കില്‍ കാതോലിക്കേറ്റ് കോളജിലേക്ക് വരാം. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് കോളജില്‍ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തിലാണ് കൗതുകകരവും വിജ്ഞാനപ്രദവുമായ വിവരങ്ങള്‍ ഉള്ളത്.

1946 ലെ കൊച്ചിയിലെ ഒന്നാം നിയമസഭ മുതല്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭ വരെയുള്ള വിവരങ്ങള്‍ പ്രദര്‍ശനത്തില്‍ ഉണ്ട്. 1958ല്‍ കേരളത്തിലെ ഒന്നാം മന്ത്രിസഭയെ അഭിസംബോധന ചെയ്ത് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സംസാരിക്കുന്നതും വേദിയില്‍ ഇന്ദിരാഗാന്ധിയും ഇഎംഎസും ഇരിക്കുന്നതുമൊക്കെ പ്രദര്‍ശനത്തില്‍ കാണാം.

ആദ്യകാല നിയമസഭാ സാമാജികര്‍, സ്പീക്കര്‍മാര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങി കേരള രാഷ് ട്രീയത്തിലെ തീഷ്ണ നക്ഷത്രങ്ങളെ അടുത്തറിയാനുള്ള അവസരംകൂടിയാണ് പ്രദര്‍ശനം. ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമായി പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിനെ സംബന്ധിച്ച് വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍, തിരുകൊച്ചി ലയന സമ്മേളനം, രാജപരമ്പരകള്‍, മഹാത്മാ അയ്യന്‍കാളി അടക്കമുള്ള പ്രജാമൂലംസഭാംഗങ്ങള്‍, 1946 ലെ കൊച്ചി ജനകീയ മന്ത്രിസഭ, 1948 ലെ തിരുവിതാംകൂര്‍ മന്ത്രിസഭ തുടങ്ങി ജനാധിപത്യത്തിന്റെ അപൂര്‍വമായ കാഴ്ചകളും ചിത്രപ്രദര്‍ശനത്തില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News