ഭാരത് മാതാ കി ജയ് വിളിക്കാത്ത മുസ്ലിം വ്യാപാരിക്ക് ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം; വീഡിയോ പുറത്ത്

ചണ്ഡീഗഡ്: അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കെതിരാ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബജ് രംഗദള്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ റാലിക്കിടെ ഭാരത് മാതാ കി ജയ് എന്ന് വിളിച്ചില്ലെന്നാരോപിച്ച് മുസ്‌ലീം വ്യാപാരിയുടെ മുഖത്തടിച്ച് ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍. ഹരിയാനയിലാണ് സംഭവം നടന്നത്.

കാശ്മീര്‍ താഴ്‌വരയിലെ തീര്‍ത്ഥാടകര്‍ക്കെതിരെ നടന്ന ആക്രമത്തില്‍ പ്രതിഷേധിച്ച് മുസ്‌ലീം പള്ളിക്ക് സമീപം ബജ് രംഗദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. ഈ സമയത്താണ് ഉത്തര്‍പ്രദേശിലെ സഹറാന്‍പൂരില്‍ നിന്നെത്തിയ ഇദ്ദേഹം പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്കായി കയറിച്ചെല്ലുന്നത്.

ഈ സമയത്ത് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ഭാരത് മാതാ കി ജയ് മുദ്രാവാക്യം മുഴക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ഇദ്ദേഹത്തോടും തങ്ങള്‍ വിളിക്കുന്നതുപോലെ ഉച്ചത്തില്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ പ്രതിഷേധ റാലിയില്‍ പങ്കെടുക്കുകയായിരുന്നവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിന് തയ്യാറാതിരുന്നതോടെ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ മര്‍ദ്ദിക്കുകയായിരുന്നു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News