വികസ്വര ലോകമേ ലജ്ജിക്കുക; മൂന്നിലൊന്ന് പെണ്‍കുട്ടികള്‍ ബാലവിവാഹങ്ങളുടെ ഇരകള്‍

ഇന്ത്യ ഉള്‍പ്പെടെയുളള വികസ്വര രാജ്യങ്ങളിലെ മൂന്നിലൊന്ന് പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് വിവാഹിതരാകുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്. ബാലവിവാഹങ്ങള്‍ കുട്ടികളുടെ ജീവിതം നരക തുല്ല്യമാക്കുകമാത്രമല്ല ചെയ്യുന്നത്. ശരാശരി രണ്ട് സെക്കന്റ് സമയപരിധിക്കിടയില്‍ ലോകത്ത് നടക്കുന്നത് ഓരോ ബാലവിവാഹങ്ങള്‍.

ദാരിദ്ര്യവും അസമത്വവും ഇല്ലാതാക്കി സാമ്പത്തികവളര്‍ച്ച നേരിടുന്നതിന് വിഘാതമായ മുഖ്യ വെല്ലുവിളികളിലൊന്ന് ബാലവിവാഹമാണെന്ന് ലോകബാങ്കിന്റ് സാമ്പത്തിക വിദഗ്ദ്ധനായ ക്വിന്‍ഡിന്‍ വോഡോണ്‍ ചുണ്ടികാണിക്കുന്നു.

ബാലവിവാഹങ്ങള്‍ക്ക് ഇരകളാവുന്ന പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായ ശേഷം വിവാഹിതരാകുന്ന സ്ത്രീകളേക്കാള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നു. അതുകൊണ്ടുതന്നെ ജനസംഖ്യാവര്‍ധന തടയുന്നതിനുളള മുഖ്യതടസ്സവും ബാലവിവാഹം തന്നെ. ഏറ്റവുമധികം ബാലവേലനടക്കുന്ന 15 രാജ്യങ്ങളിലെ ബാലവിവാഹങ്ങള്‍ തടഞ്ഞാല്‍ പ്രസവനിരക്കില്‍ 11% കുറവുണ്ടാകുമെന്ന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ വിമണ്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here