വിവാഹ മോചനം; കാരണം തുറന്നുപറഞ്ഞ് നടി സുരഭി

വിവാഹമോചനത്തിന് പിന്നാലെ കാരണം തുറന്നുപറഞ്ഞ് നടി സുരഭി. കോഴിക്കോട്ടെ കുടുംബകോടതിയില്‍ നിന്ന് ബുധനാഴ്ചയാണ് സുരഭിയും വിപിന്‍ സുധാകറും വിവാഹമോചനം നേടിയത്.

ഇന്നും എന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവിനെക്കുറിച്ചാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത് എന്ന വികാരനിര്‍ഭരമായ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരഭി വിവാഹമോചനവിവരം പങ്കുവച്ചത്.

പൊരുത്തപ്പെട്ടു പോകാനാകാത്ത പല കാരണങ്ങളാലാണ് ഞങ്ങള്‍ പിരിയുവാന്‍ തീരുമാനിച്ചത്, പരസ്പരമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഞങ്ങള്‍ തുല്യസമ്മതത്തോടെയാണ് വിവാഹബന്ധം വേര്‍പെടുത്തിയതെന്നും സുരഭി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel