സിനിമയിലെ വിവാദങ്ങള്‍ സത്യങ്ങളും ഊഹാപോഹങ്ങളും നിറഞ്ഞത്; ശ്യാമ പ്രസാദ്

മലയാള സിനിമാ കുടുംബത്തില്‍ നടന്നു കൊണ്ടിരിക്കുന്ന വിവാദങ്ങള്‍ കുറെ സത്യങ്ങളും കുറെ ഊഹാപോഹങ്ങളും നിറഞ്ഞതാണെന്ന് പ്രശസ്ത സംവിധായകന്‍ ശ്യാമ പ്രസാദ്. ഗോവയില്‍ ചിത്രീകരണം നടക്കുന്ന നിവിന്‍ പോളി നായകനായ തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിലാണ് ശ്യാമപ്രസാദ്.

സിനിമാ കുടുംബത്തില്‍ ഇന്ന് നടക്കുന്ന അപസ്വരങ്ങള്‍ തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും, എന്നാല്‍ ഇതൊന്നും പുതിയ സിനിമാ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും ശ്യാമപ്രസാദ് അഭിപ്രായപ്പെട്ടു. ദിലീപുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കുറെ സത്യങ്ങളും കുറെ ഊഹാപോഹങ്ങളും നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു വ്യക്തിയുടെ പരിവര്‍ത്തനത്തിന്റെ കഥയാണ് ‘ഹേ ജൂഡ്’. നിവിന്‍ അവതരിപ്പിക്കുന്ന ജൂഡ് എന്ന കഥാപാത്രം ഗോവയില്‍ വന്നു പലരെയും കാണുകയും ബന്ധങ്ങളിലൂടെ നവീകരിക്കപ്പെടുന്നതുമാണ പ്രമേയം.

‘ഹേ ജൂഡി’ന്റെ ചിത്രീകരണവുമായി കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഗോവയിലാണ് ശ്യാമ പ്രസാദും താരങ്ങളായ നിവിന്‍ പോളിയും തൃഷയും
ഒരുപാട് പ്രദേശവാസികളും ഈ മലയാളചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News