നടി ആക്രമിക്കപ്പെട്ട കേസില്‍ അഡ്വ.എ സുരേശന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അഡ്വ.എ സുരേശനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണമെന്ന് നടിയും കുടുംബവും അപേക്ഷിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. പ്രോസിക്യൂഷനു വേണ്ടി അടുത്ത ദിവസം മുതല്‍ അദ്ദേഹം ഹാജരാകും.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ദിലീപിനെ കൊച്ചിയിലും തൊടുപുഴയിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിന് ശേഷം ആലുവ പൊലീസി ക്ലബ്ബില്‍ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here