തിരുവനന്തപുരം: മതസ്പര്‍ധ വളര്‍ത്തുംവിധം പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ നടത്തിയ മുസ്‌ളിംവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് അന്വേഷണം.
ഇതുസംബന്ധിച്ച് ലഭിച്ച പരാതികള്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറുകയായിരുന്നു. സെന്‍കുമാറിനെതിരെ കേസ് എടുക്കാമെന്ന് നിയമോപദേശം ലഭിച്ചിരുന്നു.
കേരളത്തില്‍ മുസ്‌ളിംജനസംഖ്യ വര്‍ധിക്കുന്നു, ജിഹാദിന്റെ പേരില്‍ ഇതരമതസ്ഥരെ കൊല്ലുന്നു, ലൌജിഹാദ് നടക്കുന്നു തുടങ്ങിയ ഗുരുതരപരാമര്‍ശങ്ങളാണ് സെന്‍കുമാര്‍ അഭിമുഖത്തില്‍ നടത്തിയത്. ഇത് മതസ്പര്‍ധ വളര്‍ത്തുന്നതും ഒരുസമുദായത്തെ അധിക്ഷേപിക്കുന്നതുമാണെന്നു കാട്ടി ആറ് പരാതിയാണ് പൊലീസ് മേധാവിക്ക് ലഭിച്ചത്. \
153(എ), 153(എ1) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാമെന്നാണ് ലഭിച്ച നിയമോപദേശം. ഐടി ആക്ട് പ്രകാരം കേസെടുക്കാനുള്ള സാധ്യതയും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here