ദിലീപുമായി തെളിവെടുപ്പ് തുടരുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയ തൃശ്ശൂരിലെ മൂന്ന് കേന്ദ്രങ്ങളിലൊന്നായ ജോയ്‌സ് പാലസ് ഹോട്ടലിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. കൂക്കിവിളിച്ചാണ് ജനക്കൂട്ടം ദിലീപിനെ വരവേറ്റത്. സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് ദിലീപിനെ വാഹനത്തില്‍ നിന്ന് പുറത്തിറക്കിയില്ല.

നടിയെ അക്രമിക്കുനതിനുള്ള ഗൂഢാലോചനയുടെ ഭാഗമായി ദിലീപിനെ കാണാന്‍ പള്‍സര്‍ സുനി ഇവിടെ എത്തിയിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പുറത്ത് കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ബിഎംഡബ്ല്യു കാറിലിരുന്ന് ഇരുവരും സംസാരിച്ചുവെന്നും പൊലീസ് കണ്ടെത്തി.

ജോയ്‌സ് പാലസിലെ തെളിവെടുപ്പിന് ശേഷം ദിലീപിനെ ഗൂഢാലോചന നടന്ന ഗരുഡ ഹോട്ടലിലേക്കും പുഴക്കരയിലെ കിണറ്റിങ്കല്‍ ടെന്നിസ് അക്കാദമിയിലേക്കും കൊണ്ടുപോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News