നടി ആക്രമിക്കപ്പെട്ട കേസ്; കാവ്യയെയും അമ്മയെയും ഇന്ന് ചോദ്യം ചെയ്യും

നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യാ മാധവനെയും അമ്മ ശ്യാമളയെയും ഇന്ന് ചോദ്യം ചെയ്യും. ഇരുവര്‍ക്കും ഗൂഢാലോചനയെക്കുറിച്ച അറിവുണ്ടായിരുന്നോ എന്ന് അന്വേഷിക്കും.

മെമ്മറികാര്‍ഡ് കാക്കനാട്ടെ ലക്ഷ്യയില്‍ ഏല്‍പ്പിച്ചിരുന്നോ എന്നുതും അന്വേഷണ പരിധിയിലാണ്. കടയിലെ സിസിടിവി ദൃശ്യങ്ങല്‍ നഷ്ടപ്പെട്ടതിലും വിശദീകരണം തേടും.

ഒരു മാഡം നല്‍കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ചതെന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നത്. ഇത് കാവ്യയോ അമ്മയോ ആണോയെന്ന സംശയത്തിലാണ് പൊലീസ്. ചോദ്യം ചെയ്യലിലൂടെ ഇക്കാര്യത്തിലും സ്ഥിതീകരണമുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇരയാക്കപ്പെട്ട നടിയുടെ മൊഴിയിലും ഒരു മാഡത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

അതേ സമയം നടി ആക്രമിക്കപ്പെട്ട അന്നും പിറ്റേന്നും ദിലീപുമായി ഫോണില്‍ സംസാരിച്ചവരെയും ചോദ്യം ചെയ്യും. അന്‍വര്‍ സാദത്ത് എംഎല്‍എ , മുതിര്‍ന്ന നടന്‍ എന്നിവരും ലിസ്റ്റില്‍ ഉല്‍പ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News