ആ ‘മാഡം’ ആര്? പൊലീസ് വെളിപ്പെടുത്തുന്നു

നടിയെ ആക്രമിച്ച കേസിലെ ‘മാഡം’ പരാമര്‍ശം സുനിയുടെ വെറും ഭാവനാസൃഷ്ടിയായിരുന്നുവെന്ന് പൊലീസ്. കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയെ ചോദ്യം ചെയ്തതിനിടെയാണ് സുനിയില്‍ നിന്നും ‘മാഡം’ പരാമര്‍ശം ഉണ്ടായത്. ചോദ്യം ചെയ്യലിനിടെയുണ്ടായ അന്വേഷണത്തിന്റെ വഴി തിരിച്ചുവിടാനാണ് മാഡം പരാമര്‍ശം നടത്തി സുനി ശ്രമിച്ചതെന്നും പൊലീസ് അറിയിച്ചു.

പള്‍സര്‍ സുനിക്ക് കീഴടങ്ങുന്നതിന് വേണ്ടി സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് അഡ്വ.ഫെനി ബാലകൃഷ്ണനെ സുനിയുടെ കൂട്ടാളികള്‍ കാണാനെത്തിയപ്പോഴാണ് മാഡത്തെക്കുറിച്ച് സൂചിപ്പിച്ചത്. മാവേലിക്കര കോടതിയില്‍ കീഴടങ്ങാന്‍ സാഹചര്യമൊരുക്കാമെന്ന് ഫെനി പറഞ്ഞപ്പോള്‍ ‘മാഡ’ത്തോട് ചോദിച്ച ശേഷം പറയാമെന്നായിരുന്നു സുനിയുടെ മറുപടി.

നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് മാത്രമെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News