ആ സ്വാമിക്ക് വീണ്ടും തല്ല്

സ്ത്രീകളോട് സ്ഥിരം അപമര്യാദയായി പെരുമാറുകയും സ്ത്രീകളില്‍ നിന്ന് സ്ഥിരം തല്ല് വാങ്ങുകയും ചെയ്യുന്ന സ്വാമിക്ക് വീണ്ടും തല്ല്. ഓം സ്വാമി എന്ന വിവാദപുരുഷന് ഇത്തവണ തല്ല് കിട്ടിയത് അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ സ്ത്രീകളില്‍ നിന്നായിരുന്നു.

തല്ലിയതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലായിരുന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്. സ്വാമിയെ കണ്ട മാത്രയില്‍ സ്ത്രീകള്‍ ഓടിച്ചിട്ട് തല്ലുകയായിരുന്നു. ടെലിവിഷന്‍ ഷോയായ ബിഗ് ബോസിലൂടെ ശ്രദ്ധേയനായ സ്വാമിക്കെതിരെ നിരവധി പീഡനക്കേസുകളുണ്ട്.

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ ബിഗ് ബോസ് പരിപാടിയില്‍ നിന്ന് സ്വാമിയെ ഇറക്കി വിട്ടിട്ടുമുണ്ട്. ജന്ദര്‍ മന്ദറില്‍ നടന്ന ഒരുപരിപാടിയ്ക്കിടെയും സ്വാമി തല്ല് വാങ്ങിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News