നിര്‍ഭയ സെന്ററില്‍ നിന്നും കാണാതായ പെണ്‍കുട്ടികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി; കാണാതായത് അന്തേവാസികളായ മൂന്ന് പെണ്‍കുട്ടികളെ

കൊല്ലം: കൊട്ടിയത്തെ നിര്‍ഭയ സെന്ററില്‍ നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായെന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. എഴുകോണ്‍ കേന്ദ്രീകരിച്ച് പോലീസ് തെരച്ചില്‍ നടത്തുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള നിര്‍ഭയ ഷെല്‍ട്ടര്‍ അന്തേവാസികളായ മൂന്ന് പെണ്‍കുട്ടികളെയാണ് കാണാതായത്.

കൊട്ടിയം ഹോളിക്രോസ് റോഡിലുള്ള നിര്‍ഭയാ കേന്ദ്രത്തില്‍ നിന്നാണ് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കാണാതായത്. സമീപമുള്ള ഹൈസ്‌കൂളില്‍ പത്താംക്ലാസ്സ് വിദ്യാര്‍ഥിനികളായിരുന്നു മൂവരും.

സ്‌കൂളിലേക്കു പുറപ്പെട്ട കുട്ടികള്‍ കൊട്ടിയം ഭാഗത്തേക്ക് സ്‌കൂള്‍ യൂണിഫോമില്‍ നടന്നു പോകുന്നത് കണ്ട ഇവരുടെ സ്‌ക്കൂള്‍ ടീച്ചര്‍ വിവരം നിര്‍ഭയയില്‍ അറിയിക്കുകയായിരുന്നു. അധികൃതര്‍ ഉടന്‍ കൊട്ടിയത്തെത്തി ബസിലും മറ്റും അന്വേഷിച്ചെങ്കിലും പെണ്‍കുട്ടികളെ കണ്ടെത്താനായില്ല.

തുടര്‍ന്നാണ് അധികൃതര്‍ കൊട്ടിയം പോലീസില്‍ പരാതി നല്‍കിയത്. കാമുകന്‍മാരുടെ പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടികളെ നിര്‍ഭയയില്‍ എത്തിച്ചത്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒരു പെണ്‍കുട്ടിയുടെ കാമുകനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാള്‍ക്കൊപ്പം പെണ്‍കുട്ടി ഇല്ലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News