ഹണീബി-2 സെറ്റില്‍ വച്ചും നടിയെ ആക്രമിക്കാന്‍ ദിലീപ് പദ്ധതിയിട്ടു; പദ്ധതി പാളിയത് സുനി മോഷണക്കേസില്‍ കുടുങ്ങിയതോടെ

കൊച്ചി: ഹണീബി ടൂവിന്റെ സെറ്റില്‍ വച്ചും നടിയെ ആക്രമിക്കാന്‍ ദിലീപും പള്‍സറും പദ്ധതിയിട്ടിരുന്നെന്ന് പൊലീസ്. ഗോവയിലെ ലൊക്കേഷനില്‍ വച്ചാണ് ആക്രമിക്കാന്‍ പദ്ധതിയിട്ടത്. ഇതിനിടെ പള്‍സര്‍ സുനി ഒരു മോഷണക്കേസില്‍ കുടുങ്ങിയതിനാലാണ് പദ്ധതി പാളിയതെന്നും അന്വേഷണസംഘം അറിയിച്ചു.

മാത്രമല്ല, ഒരു ദിവസം മാത്രമേ നടി ഗോവയിലുണ്ടായിരുന്നുള്ളൂ എന്നതും പദ്ധതി പാളാന്‍ കാരണമായി. ഒരു ദിവസത്തിനുള്ളില്‍ സഹായികളെയും വാഹനത്തെയും ഗോവയിലെത്തിക്കാന്‍ സുനിക്ക് സാധിച്ചില്ല.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യ മാധവനെയും അമ്മ ശ്യാമളയേയും പൊലീസ് ഇന്ന് ചോദ്യം ചെയ്യുമെന്നാണ് സൂചന. നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെയും കേസില്‍ പ്രതി ചേര്‍ക്കും.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കി കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യില്‍ എത്തിച്ചെന്നാണ് സുനി പൊലീസിനോട് പറഞ്ഞത്. ഇതുപ്രകാരം പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രം ലക്ഷ്യ കേന്ദ്രീകരിച്ച് അന്വേഷണം തുടര്‍ന്നാല്‍ മതിയെന്ന നിലപാടിലാണ് ഇപ്പോള്‍ പൊലീസ്.

ഇതിനിടെ, സുനി പറഞ്ഞ മാഡം അയാളുടെ തന്നെ ഭാവനാസൃഷ്ടിയാണെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ അന്വേഷണം വഴിതെറ്റിക്കുകയെന്ന ഉദ്ദേശത്തോടെ സുനി സൃഷ്ടിച്ച ഒരു കഥാപാത്രമാണ് മാഡമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News