മണി-ദിലീപ് റിയല്‍ എസ്റ്റേറ്റ് ബന്ധം; ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍ സിബിഐ അന്വേഷിക്കും

തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ ദിലീപുമായുള്ള റിയല്‍ എസ്റ്റേറ്റ് ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍ സിബിഐ അന്വേഷിക്കും. ഒരു സ്വകാര്യ ചാനലിലൂടെയാണ് ബൈജു കൊട്ടാരക്കര മണിയുടെയും ദിലീപിന്റെയും റിയല്‍ എസ്റ്റേറ്റ് ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

ഇത് ശ്രദ്ധയില്‍പെട്ട മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ വിവരം സിബിഐ സംഘത്തിന് കൈമാറി. സംശയം നേരത്തേ ഉണ്ടായിരുന്നുവെന്നും അന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നുവെന്നും ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞു.

ദിലീപ് അറസ്റ്റിലായതിന്റെ അടുത്ത ദിവസമാണ് ബൈജു കൊട്ടാരക്കര വെളിപ്പെടുത്തല്‍ നടത്തിയത്. ദിലീപും മണിയും ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഉണ്ടായിരുന്നുവെന്നും ദിലീപിന്റെ ക്രിമിനല്‍ സ്വഭാവം വെളിപ്പെട്ട സാഹചര്യത്തില്‍ മണിയുടെ മരണത്തില്‍ തനിക്ക് സംശയമുണ്ടെന്നും സിനിമാ മേഖലയിലുള്ള ഒരു സ്ത്രീ തന്നോട് പറഞ്ഞുവെന്നായിരുന്നു ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News