ദിലീപിന്റെ അറസ്റ്റ്; സഹോദരന്റെ വെളിപ്പെടുത്തല്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് സഹോദരന്‍ അനൂപ്. ദിലീപിനെ കുടുക്കാന്‍ വന്‍ ഗൂഢാലോചനയാണ് നടന്നതെന്ന് അനൂപ് വെളിപ്പെടുത്തി.

ദിലീപിനെതിരെ ചിലര്‍ കെണിയൊരുക്കുകയായിരുന്നു. അദ്ദേഹം നിരപരാധിത്വം തെളിയിച്ച് തിരിച്ചു വരും. സിനിമയെ വെല്ലുന്ന തിരക്കഥയാണ് ദിലീപിനെ കുടുക്കാന്‍ നടന്നത്. നാളെ എല്ലാവര്‍ക്കും ഇത് സംഭവിക്കാമെന്നും അനൂപ് പറഞ്ഞു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് അടുത്തദിവസം തന്നെ അനൂപിനെ അന്വേഷണസംഘം ചോദ്യം ചെയ്യും. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണു ജയിലില്‍ നിന്ന് പുറത്തുവന്ന ശേഷം അനൂപിനെ കണ്ടതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു.
സുനി എഴുതിയ കത്ത് നല്‍കാനാണ് വിഷ്ണു ദിലീപിന്റെ വീട്ടിലെത്തിയത്. ദിലീപ് ആ സമയം വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ കത്ത് അനൂപിന്റെ കൈയിലാണ് കൊടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനൂപിനെയും ചോദ്യം ചെയ്യുന്നത്.

ഇതിനിടെ, സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തിയ ജോയ്‌സ് പാലസ് ഹോട്ടലില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. ദിലീപിനെ കാണാന്‍ പള്‍സര്‍ സുനി ഇവിടെയെത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News