തിരുവനന്തപുരം: നഴ്‌സുമാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് സംഘടനകള്‍. തിങ്കളാഴ്ച മുതല്‍ ആശുപത്രികള്‍ അടച്ചിടാനാണ് ഒരു വിഭാഗത്തിന്റെ തീരുമാനം. അടിയന്തരഘട്ടങ്ങളില്‍ അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് സംഘടന പ്രതിനിധികള്‍ അറിയിച്ചു.
അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയര്‍ത്തുക, ശമ്പളമില്ലാത്ത ട്രെയിനി നഴ്‌സ് സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നഴ്‌സുമാരുടെ സമരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here