കാവ്യയുടെ അടുത്ത ബന്ധുവിനെ പൊലീസ് തെരയുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കാവ്യമാധവനെയും അമ്മ ശ്യാമളയെയും ചോദ്യം ചെയ്ത അന്വേഷണ സംഘം ഇവരുടെ ഒരു അടുത്ത ബന്ധുവിനോടുകൂടി ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. കാവ്യയുടേയും അമ്മയുടെയും മൊഴികളുടെ പശ്ചാത്തലത്തിലാണ് ഈ വ്യക്തിയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

കാവ്യയുടെ അടുത്ത ബന്ധുവിന്റെ വീട്ടില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെടുത്തത്. ഈ വ്യക്തിയും കേസില്‍ പ്രതിയാകാന്‍ സാധ്യതയുണ്ട്.

ഇന്ന് രാവിലെ രഹസ്യകേന്ദ്രത്തില്‍ വച്ചായിരുന്നു കാവ്യയേയും അമ്മയേയും ചോദ്യം ചെയ്യതത്. ചോദ്യം ചെയ്യല്‍ മൂന്നരമണിക്കൂറോളം നീണ്ടു നിന്നു. പൊലീസുകാര്‍ക്ക് മുന്‍പില്‍ കാവ്യ പല തവണ പൊട്ടിക്കരഞ്ഞതായാണ് വിവരങ്ങള്‍.
കേസിലെ ഗൂഢാലോചനയെക്കുറിച്ച് ഇവര്‍ അറിവുണ്ടായിരുന്നോ എന്നാണ് അന്വേഷണസംഘം പ്രധാനമായും ചോദിച്ചത്.  ഒരു മാഡം നല്‍കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ചതെന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നത്. ഇത് കാവ്യയോ അമ്മയോ ആണോയെന്ന സംശയത്തിലാണ് പൊലീസ്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പെന്‍ ഡ്രൈവിലാക്കി മാഡത്തിന് നല്‍കിയെന്നും സുനി മൊഴി നല്‍കിയിട്ടുണ്ട്.

നടിയെ ആക്രമിച്ച സുനിയും സംഘവും പിന്നീട് കാക്കനാട്ടെ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ എത്തിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News