
മുംബൈ: ആധാര്‍ കാര്‍ഡ് കയ്യില്‍ കൊണ്ടു നടന്ന കളളന് പണികിട്ടി. മൊബൈല്‍ മോഷണത്തിന്റെ പോക്കറ്റില്‍ നിന്ന് വീണ ആധാര്‍ വെച്ച് റെയില്‍വെ പൊലീസ് കള്ളനെ പിടികൂടി. മുംബൈയിലെ കുര്‍ല റെയില്‍വെ സ്റ്റേഷനിലാണ് സംഭവം.
പുറപ്പെടാറായ ട്രെയിനില്‍ നിന്ന് യാത്രക്കാരന്റെ മൊബൈല്‍ പിടിച്ചു പറിക്കാന്‍ ശ്രമിച്ച നന്ദിയോ കാദം എന്നയാളെ യാത്രക്കാരനും സഹയാത്രികനും ചേര്‍ന്ന് പിടികൂടിയെങ്കിലും മല്‍പ്പിടത്തത്തിനൊടുവില്‍ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. എന്നാല്‍ മല്‍പ്പിടിത്തത്തിനിടെ കള്ളന്റെ കയ്യിലെ ആധാര്‍ കാര്‍ഡും മറ്റുരേഖകളും നിലത്തുവീണു.
കാര്‍ഡിലെ വിലാസം വെച്ച് ആളെ പിടിക്കാന്‍ റെയില്‍വെ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ആധാര്‍ കാര്‍ഡിലെ വിലാസവും താമസിക്കുന്ന സ്ഥലവും രണ്ടാണെന്ന് പൊലീസിന് ബോധ്യപ്പെട്ടു. എന്നാല്‍ ലഭിച്ച രേഖകളില്‍ LPG സ്ലിപ്പും ഉണ്ടായിരുന്നു. ഇതില്‍ നിലവിലെ താമസസ്ഥലം രേഖപ്പെടുത്തിയിരുന്നു. ഇതുവെച്ച് പൊലീസ് ഇയാളെ നിമിഷനേരം കൊണ്ട് പൊക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here