പൃഥ‍്വിരാജിന്റെ ഇംഗ്ലീഷ് വീണ്ടും തരംഗമാകുന്നു; വീഡിയോ

 മലയാളികൾക്ക് കേട്ടു പരിചയം കുറഞ്ഞ ശൈലിയിലാണ് നടൻ പൃഥിരാജിന്റെ ഇംഗ്ലീഷ് പ്രയോഗങ്ങൾ. കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷുമായി പൃഥിരാജ്  മലയാളികളെ ഇതിന് മുമ്പും ഞെട്ടിച്ചിട്ടുണ്ട്. ഇക്കുറി താരത്തിന്റെ ഇംഗ്ലീഷ് പ്രകടനം കൊച്ചിയിൽ അമ്മയുടെ യോഗത്തിനു ശേഷമായിരുന്നു.
ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയ ശേഷം പുറത്തെത്തിയ പൃഥിരാജിനെ മാധ്യമ പ്രവർത്തകർ വളഞ്ഞു.
തുടരൻ ചോദ്യങ്ങൾക്കിടെ വനിതാ റിപ്പോർട്ടർ മുറി ഇംഗ്ലീഷിൽ ചോദിച്ച ചോദ്യത്തിനാണ് പൃഥിയുടെ കിടിലൻ മറുപടി. ഇതോടെ നടനെ ഉപേക്ഷിച്ച് മാധ്യമ പ്രവർത്തകർ അടുത്തയാളെ പിടിച്ചു.
അക്രമത്തിന് ഇരയായ നടിയുടെ പേരു പറഞ്ഞ് ആക്ഷേപിച്ചവരെ പേരു പറയാതെ അമ്മ ശാസിച്ചത് എന്ത് എന്നായിരുന്നു വനിതാ റിപ്പോർട്ടറുടെ ചോദ്യം. എന്നാൽ അത്തരം തീരുമാനങ്ങൾ പൊതുവായി  പറയുന്നതാണ് നല്ലതെന്ന് പൃഥിരാജ് വ്യക്തമാക്കുകയായിരുന്നു.
പൃഥിരാജിന്റെ ഇംഗ്ലീഷ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മലയാളികൾ കടുത്ത കമന്റുകളുമായി രംഗത്തെത്തിയിരിക്കയാണ്. മാധ്യമ പ്രവർത്തകരിൽ നിന്ന് രക്ഷപെടാൻ ഇതേ മാർഗമുള്ളൂ എന്ന് ചിലർ കുറിക്കുന്നു.
മുമ്പ് പൃഥിരാജ് ഫെയ്സ് ബുക്കിൽ കുറിച്ച ഇംഗ്ലീഷും മകളെ ആദ്യമായി സ്കൂളിൽ ചേർത്തപ്പോൾ ഉണ്ടായ പ്രതികരണവും സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.
പണ്ടൊരിക്കൽ ഇംഗ്ലീഷ് അറിയാമെന്ന് ഭാവിച്ചതിന്റെ പേരിൽ മലയാളികളുടെ ഏറെ ആക്ഷേപങ്ങൾ ഏറ്റ നടനാണ് പൃഥിരാജ്. എന്നാൽ ദിലീപ് വിഷയത്തിൽ കർക്കശമായ നിലപാടുകൾ കൂടി പൃഥിരാജ് സ്വീകരിച്ചതോടെ ചങ്കൂറ്റമുള്ളവൻ എന്നാണ് ചിലർ പൃഥിരാജിനെ വിശേഷിപ്പിച്ചത്.
വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News