രണ്ട് വര്‍ഷമായിട്ടും കോന്നി സ്‌കൂള്‍വിദ്യാര്‍ഥിനികളുടെ മരണത്തിന്റെ കാരണം കണ്ടെത്താനായില്ലെന്ന് മാതാപിതാക്കള്‍

പത്തനംതിട്ട: കോന്നി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനികളായ രാജി, ആര്യ, ആതിര എന്നിവര്‍ രണ്ട് വര്‍ഷം മുമ്പാണ് ആത്മഹത്യ ചെയ്തത്. 2015 ജൂലൈ 13ന്് രാജിയുടെയും ആതിരയുടെയും മൃതദേഹങ്ങള്‍ പാലക്കാട് മങ്കരയിലെ റയില്‍വെ ട്രാക്കില്‍ ദൂരൂഹ സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു.

ഗുരതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആര്യ ജൂലൈ 20നും മരണപ്പെട്ടു. ഏറെ കോളിളക്കം സൃഷ്ടിച്ച കോന്നിപെണ്‍കുട്ടികളുടെ ദുരൂഹമരണത്തിന്റെ കാരണം കണ്ടെത്താന്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തിന് സാധിച്ചിരുന്നില്ല. മക്കളുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഇന്നും പോരാടുകയാണ് ഇവരുടെ മാതാപിതാക്കള്‍.

ലോക്കല്‍ പോലിസിന്റെ അന്വേഷണത്തില്‍ ആദ്യം മുതല്‍ തന്നെ ഇവര്‍ തൃപ്തരായിരുന്നില്ല. അധികാരത്തിലേറിയ ഇടത് സര്‍ക്കാര്‍ പോലീസന്വേഷണം കാര്യക്ഷമമല്ലാതെ വന്നതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണില്‍ നിന്നും ടാബില്‍ നിന്നും പ്രതികളെക്കുറിച്ചു ചില വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന.

ക്രൈംബ്രാഞ്ചുദ്യോഗസ്ഥര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നും കോന്നിയിലെത്തിയും വിശദമായ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെങ്കിലും മരണം നടന്ന് രണ്ട് വര്‍ഷമായിട്ടും മരണത്തിന് പിന്നിലെ കാരണം അറിയാത്തതിനാല്‍ സങ്കടപ്പെടുകയാണ് മൂന്ന് കുടുംബവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here