ജെറ്റ്ബ്ലാസ്റ്റില്‍ തെറിച്ചുവീണ യുവതി മരിച്ചു; നാടിനെ ഞെട്ടിച്ച ദുരന്തം വിമാനത്താവളത്തിന് സമീപമുള്ള ബീച്ചില്‍

ഫില്‍സ്ബര്‍ഗ്: വിമാനത്തില്‍ നിന്നുള്ള ജെറ്റ് ബ്ലാസ്റ്റില്‍ പറന്നുപോയ വിനോദ സഞ്ചാര സംഘത്തിലെ യുവതി തലയിടിച്ച് വീണുമരിച്ചു. ഫില്‍സ്ബര്‍ഗിലെ സെന്റ് മാര്‍ട്ടിന്‍ ദ്വീപിലെ പ്രിന്‍സസ് ജൂലിയാന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള മാഹോ ബീച്ചിലാണ് ദാരുണ സംഭവം. അധികൃതരുടെ മുന്നറിയിപ്പുകളെ അവഗണിച്ച് ബീച്ചിനെയും റണ്‍വേയേയും വേര്‍തിരിക്കുന്ന വേലിക്കെട്ടിന് സമീപം നിന്ന ന്യൂസിലന്റില്‍ നിന്നുള്ള ടൂറിസ്റ്റാണ് അപകടത്തില്‍ പെട്ടത്.

കാറ്റില്‍ തെറിച്ചുവീണ യുവതി ബീച്ചിന്റെ കരിങ്കല്‍ക്കെട്ടില്‍ തലയിടിച്ച് വീഴുകയായിരുന്നു. ട്രിനിഡാഡിലേക്കുള്ള കരീബിയന്‍ എയര്‍ലൈന്‍സിന്റെ ജെറ്റ് ബ്ലൂ ബോയിങ്ങ് 737 വിമാനം പറന്നുയരുമ്പോഴാണ് അപകടം.

ജെറ്റ് ബ്ലാസ്റ്റില്‍ മോഹോ ബീച്ചിലുണ്ടാകുന്ന ആദ്യ മരണമാണിത്. വിമാനം പറന്നുരുമ്പോള്‍ ദൂരെ നില്‍ക്കുന്നവര്‍ പോലും പൊടിക്കാറ്റില്‍ അടിതെറ്റി വീഴുന്നത് ഇവിടെ നിത്യകാഴ്ച്ചയാണ്.

ബീച്ചിലെത്തുന്ന സഞ്ചാരികളുടെ തലയ്ക്ക് തൊട്ടുമുകളിലൂടെ വിമാനങ്ങള്‍ പറന്നിറങ്ങുന്നതിന്റെ സവിശേഷ ദൃശ്യങ്ങളാണ് മാഹോ ബീച്ചിനെ ടൂറിസം രംഗത്ത് ശ്രദ്ധേയമാക്കുന്നത്.
ജെറ്റ് വിമാനം പറന്നുയുയരാന്‍ തുടങ്ങുമ്പോ!ള്‍ എന്‍ജിനില്‍ നിന്നുണ്ടായ ശക്തമായ കാറ്റിനാണ് ജെറ്റ് ബ്ലാസ്റ്റ് എന്ന് പറയുന്നത്. കൂറ്റന്‍ മരങ്ങളെ വീഴ്ത്താനോ കെട്ടിടങ്ങളെ തകര്‍ക്കാനോ വിമാനഎന്‍ജിന്‍ പുറന്തള്ളുന്ന കാറ്റിന് കഴിയുമെന്ന് നാസയുടെ ഏവിയേഷന്‍ സേഫ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ച ദില്ലി രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ജെറ്റ് ബ്ലാസ്റ്റില്‍ എയര്‍ പോര്‍ട്ട് ബസിന്റെ ജനല്‍ ചില്ല് തകര്‍ന്ന് 5 പേര്‍ക്ക് പരുക്കേറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News