കോഴിക്കോട് മൂന്നാംക്ലാസ് വിദ്യാര്‍ഥിനി അടക്കം 9 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: മൂന്നും നാലും ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്ത സ്‌കൂള്‍ അധ്യാപകനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് സി ഐ ആണ് അറസ്റ്റ് ചെയ്തത്. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ അധ്യാപകനാണ് അറസ്റ്റിലായ കെ കെ ജനാര്‍ദനന്‍.

പീഡനകേസിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. ജോലി ചെയ്തുവന്ന സ്‌കൂളിലെ ഒമ്പത് വിദ്യാര്‍ത്ഥിനികളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. രക്ഷിതാക്കള്‍ പ്രധാനാധ്യാപികയ്ക്ക് നല്‍കിയ പരാതിയില്‍ കോഴിക്കോട് ചൈല്‍ഡ്‌ലൈന്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്ത് വന്നത്. കുട്ടികളെ ചോദ്യം ചെയ്തതില്‍ നിന്ന് കൂടുതല്‍ പേര്‍ ലൈംഗിക ചൂഷണത്തിനിരയായെന്ന് വ്യക്തമായി.

ചൈല്‍ഡ്‌ലൈന്‍ പരാതിയില്‍ മാവൂര്‍ പോലീസ് അധ്യാപകനെതിരെ കേസെടുത്തിരുന്നു. മുമ്പും ഇയാള്‍ക്കെതിരെ ഇത്തരം പരാതി ഉയര്‍ന്നതായി പോലീസിന് വിവരം ലഭിച്ചു . മെഡിക്കല്‍ കോളേജ് പോലീസിന്റെ കസ്റ്റഡിയിലുളള ജനാര്‍ദനനെ ചോദ്യം ചെയ്യലിന് ശേഷം വെളളിയാഴ്ച കോടതില്‍ ഹാജരാക്കും. അതേസമയം അധ്യാപകനെതിരെ വിദ്യാഭ്യാസവകുപ്പും നടപടി എടുത്തിട്ടുണ്ട്. സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തുകൊണ്ട് കോഴിക്കോട് ഡിഡിഇ ആണ് ഉത്തരവിട്ടത്. സ്‌കൂളില്‍ എഇഒ നേതൃത്വത്തില്‍ തെളിവെടുപ്പും നടത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News