നടിയെ ആക്രമിച്ച കേസ് കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്; അന്‍വര്‍സാദത്ത് എം എല്‍ എ കുടുങ്ങും; പരാതിയുമായി ഡിവൈഎഫ്‌ഐ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തിലേക്ക് നീങ്ങുന്നു. ഗൂഢാലോചന കേസില്‍ പ്രമുഖ നടന്‍ ദിലീപ് അറസ്റ്റിലായതോടെയാണ് അന്വേഷണം നിര്‍ണായക വഴിത്തിരിവിലായത്. കോണ്‍ഗ്രസിലെ പ്രമുഖര്‍ക്ക് കേസുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഗൂഢാലോചനയുമായി ബന്ധപ്പെട്ടുള്ള അറസ്റ്റ് ദിലീപില്‍ നില്‍ക്കില്ലെന്ന് ഇന്നലെ തന്നെ സൂചനകളുണ്ടായിരുന്നു. പുതിയ തെളിവുകള്‍ പ്രതിപക്ഷ എം എല്‍ എ അന്‍വര്‍ സാദത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. കേസില്‍ അന്‍വര്‍ സാദത്ത് എം എല്‍ എയുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവുമായി ഡി വൈ എഫ് ഐ രംഗത്തെത്തി. ഇക്കാര്യം ചൂട്ടികാട്ടി സംഘടന പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ ദിലീപിന്റെ ജന്മ സ്ഥലമായ ആലുവ എം എല്‍ എ കൂടിയായ അന്‍വര്‍ സാദത്തിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഇപ്പോള്‍ വിദേശത്തുള്ള അന്‍വര്‍ സാദത്ത് നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ ചോദ്യം ചെയ്യുമെന്ന് ഉന്നത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel