കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം; കോടിയേരി ഉദ്ഘാടനം ചെയ്തു

പാലക്കാട്: 2012ല്‍ തറക്കല്ലിട്ടെങ്കിലും കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഇപ്പോഴും എങ്ങുമെത്താതെ നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ റെയില്‍വേ ഡിവിഷണല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

പദ്ധതി പൂര്‍ണ്ണമായും സ്വകാര്യ കന്പനിയെ എല്‍പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീട്ടിക്കൊണ്ടു പോവുന്നതെന്നും കേന്ദ്രസര്‍ക്കാരിന് പദ്ധതിയില്‍ താത്പര്യമില്ലെന്നറിയിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ ബദല്‍ സാധ്യതകള്‍ തേടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഠാണാവില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. സിപിഐഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍, എംബി രാജേഷ്എംപി, പികെ ബിജു എംപി, പി ഉണ്ണി എംഎല്‍എ തുടങ്ങിയവരും ജില്ലയിലെ ജനപ്രതിനിധികളും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News