
തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ അനന്തകൃഷ്ണന്‍ എന്ന ഈ കൗമാരക്കാരന്റെ ഓടക്കുഴല്‍ നാദം ഗുരുവായൂരില്‍ തുടങ്ങി. ലോകറിക്കോര്‍ഡ് സ്വന്തമാക്കലാണ് ലക്ഷ്യം.36 മണിക്കൂര്‍ തുടര്‍ച്ചയായി പുല്ലാങ്കു!ഴല്‍ വായിച്ച് ഇടംതേടാനുള്ള സംരംഭമാണ് ഇന്നും നാളെയുമായി ഗുരുവായുര്‍ ക്ഷേത്രത്തിലെ മേല്‍പത്തൂര്‍ ആഡിറ്റോറിയത്തില്‍ നടക്കുന്നത്.
ഇന്ന് കലാപരിപാടിക്ക് പ്രൗഢഗംഭീര തുടക്കമായി. ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്‌സിന്റേതടക്കം വിവിധ ഏജന്‍സി പ്രതിനിധികളുടെ നിരീക്ഷണത്തിലാണ് പരിപാടി പുരോഗമിക്കുന്നത്. അനന്തകൃഷ്ണന്‍ 12 തരം മ്യൂസിക്കല്‍ ഇന്‍സ്ട്രമെന്റുകള്‍ വായിച്ച് ഇതിനകം തന്നെ ശ്രദ്ധേയനായിട്ടുണ്ട്. പാങ്ങോട് ആര്‍മിസ്‌കൂളിലെ വിദ്യാത്ഥിര്‍ത്തിയാണ് അനന്തകൃഷ്ണന്‍.
2014 ല്‍ മുഖ്യമന്ത്രിയുടെ സ്‌കോളര്‍ഷിപ്പടക്കം പാരിജാത പുരസ്‌കാരം,(2012) , നവഗാഥ പ്രതിഭ പുരസ്‌കാരം, തുടങ്ങി എണ്ണിയാല്‍ തീരാത്ത അംഗീകാരങ്ങല്‍ ഇതിനകം തേടിയെത്തിയിട്ടുണ്ട്.കര്‍ണാടിക് ,ഹിന്ദുസ്ഥാനി സംഗീത ശാഖകളിലായി തപസ്യപോലെ വര്‍ഷങ്ങള്‍ നീണ്ട അദ്ധ്വാനമാണ് അനന്തന്റെ കൈമുതല്‍.പക്ഷെ അനന്തകൃഷ്ണന്‍ നന്ദി പറയുന്നത് സരസ്വതി അമ്മ എന്ന ‘പാട്ട് അമ്മൂമ്മ’ക്കും ശിവരാമകൃഷ്ണ അയ്യര്‍ എന്ന ഗുരുവിനുമാണ്. തന്റെ ഗുരുവായുരിലെ പുല്ലാങ്കുഴല്‍ സംരഭത്തെ വിജയിപ്പിക്കാന്‍ സുമനസ്സുകളുടെ ആശംസ തേടി യായിരുന്നു ഈ ഭാവി വാഗ്ദാനം ഓടക്കുഴല്‍ വായിച്ച് തുടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here