ദിലീപ് പ്രതിയാകരുതെന്ന് ആഗ്രഹിക്കുന്നു: അമ്മയില്‍ നേതൃമാറ്റം വേണ്ട; ആസിഫ് അലിയുടെ പുതിയ പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ യുവ താരം ആസിഫ് അലി വീണ്ടും പ്രതികരണവുമായി രംഗത്ത്. ഇന്നലെ രാത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ താന്‍ ദിലീപിനൊപ്പം അഭിനയിക്കില്ലെന്നു വ്യക്തമാക്കിയ താരം ഇക്കുറി ദിലീപ് പ്രതിയാകരുതെന്ന് ആഗ്രഹിക്കുന്നതായും പറഞ്ഞു.

പ്രമുഖ മലയാള മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് അലി നിലപാട് വ്യക്തമാക്കിയത്. താരസംഘടന ‘അമ്മ’യില്‍ നേതൃമാറ്റം ആവശ്യമില്ലെന്നും താരം പ്രതികരിച്ചു. പരിചയ സമ്പന്നമായ നേതൃനിര അമ്മയെ ശരിയായ പാതിയലാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദിലീപ് തന്റെ വെല്‍വിഷറായിരുന്നുവെന്നും ഒപ്പം അഭനയിക്കില്ലെന്നു പറഞ്ഞത് ദിലീപിനെ അഭിമുഖീകരിക്കാന്‍ കഴിയാത്തതിനാലാണെന്നും ആസിഫ് വിശദീകരിക്കുന്നു. നീചനായ ദിലീപ് എന്ന് താന്‍ പറഞ്ഞെന്നത് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഭാവനയാണെന്നും താരം വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിയാകരുതെന്ന് ആഗ്രഹിച്ചിരുന്നതായുംഇപ്പോഴും അങ്ങനെ തന്നെയാണ് ആഗ്രഹിക്കുന്നതെന്നും ആസിഫ് അലി വിവരിച്ചു. വിവാദങ്ങള്‍ പ്രേക്ഷകരെ തീയറ്ററുകളില്‍ നിന്നകറ്റുന്നതായും അദ്ദേഹം വിവരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News