നിര്‍ഭയ സെന്ററില്‍ നിന്നും കാണാതായ 3 പെണ്‍കുട്ടികളും തിരിച്ചെത്തി

കൊല്ലം: കൊട്ടിയത്തെ നിര്‍ഭയ സെന്ററില്‍ നിന്നും കാണാതായ മൂന്ന് പെണ്‍കുട്ടികളും തിരിച്ചെത്തി. പൊലീസിന്റെ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന കുട്ടികളെ പൊലീസ് തിരിച്ചെത്തിക്കുകയായിരുന്നു.

നിര്‍ഭയ സെന്ററില്‍ നില്‍ക്കാന്‍ വയ്യാത്തതുകൊണ്ടാണ് ഇറങ്ങിപ്പോയതെന്ന് കുട്ടികള്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള നിര്‍ഭയ ഷെല്‍ട്ടര്‍ അന്തേവാസികളായിരുന്ന ഇവര്‍.

കൊട്ടിയം ഹോളിക്രോസ് റോഡിലുള്ള നിര്‍ഭയാ കേന്ദ്രത്തില്‍ നിന്ന് പ്രായ പൂര്‍ത്തിയാകാത്ത ഇവരെ കാണാതായത് നാടിനെ ഞെട്ടിച്ചിരുന്നു. സമീപമുള്ള ഹൈസ്‌കൂളില്‍ പത്താംക്ലാസ്സ് വിദ്യാര്‍ഥിനികളായിരുന്നു മൂവരും.

സ്‌കൂളിലേക്കു പുറപ്പെട്ട കുട്ടികള്‍ കൊട്ടിയം ഭാഗത്തേക്ക് സ്‌കൂള്‍ യൂണിഫോമില്‍ നടന്നു പോകുന്നത് കണ്ട ഇവരുടെ സ്‌ക്കൂള്‍ ടീച്ചര്‍ വിവരം നിര്‍ഭയയില്‍ അറിയിക്കുകയായിരുന്നു. അധികൃതര്‍ ഉടന്‍ കൊട്ടിയത്തെത്തി ബസിലും മറ്റും അന്വേഷിച്ചെങ്കിലും പെണ്‍കുട്ടികളെ ആദ്യം കണ്ടെത്താനായില്ല.

തുടര്‍ന്ന് അധികൃതര്‍ കൊട്ടിയം പോലീസില്‍ പരാതി നല്‍കിയതോടെയാണ് കുട്ടികളെ കണ്ടെത്താനായത്. കാമുകന്‍മാരുടെ പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടികളെ നിര്‍ഭയയില്‍ എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here